അഹമ്മദാബാദ്: ഈ വർഷത്തെ ഭാരത ടി 20 ലോകകപ്പിൽ ജസ്പ്രീത് ബുംറ വിക്കറ്റിലെ വിരുതനായി.
2026 ലെ ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഭാരതത്തിന്റെ സൂപ്പർ എയ്റ്റ് മത്സരത്തിലാണ് ബുംറയുടെ മികച്ച പ്രകടനം. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, കോർബിൻ ബോഷ് എന്നിവരുടെ മൂന്ന് നിർണായക വിക്കറ്റുകൾ ബുംറ വീഴ്‌ത്തി. ഇതോടെ, ടി 20 ലോകകപ്പ് ചരിത്രത്തിൽ ഭാരതത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി ബുംറ. രവിചന്ദ്രൻ അശ്വിനെയും സഹതാരം അർഷ്ദീപ് സിംഗിനെയുമാണ് മറികടന്നത്. 33 വിക്കറ്റുകൾ എന്ന റെക്കോർഡ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലാണ്. അശ്വിന് 32, അർഷ്ദീപിനും 32, ഹാർദ്ദിക് പാണ്ഡ്യ 29, രവീന്ദ്ര ജഡേജ 22 എന്നിങ്ങനെയാണ് മറ്റ് ഭാരത താരങ്ങളുടെ വിക്കറ്റ് റിക്കാർഡ്.











