തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
പാലോട് പ്ലാവറ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മി(17)യാണ് മരിച്ചത്. രാവിലെ വാതില്‍ തുറക്കാഞ്ഞ് വീട്ടുകാര്‍ നോക്കിയപ്പോഴാണ്
കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.
















