കോഴിക്കോട്: കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റ് മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രകോപന സമരമുറയാണിത്.
ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത എംഎസ്എഫ് നിലപാടിനെ സലാം പിന്തുണച്ചു. ‘ബീഫ് ഏതെങ്കിലും സമുദായത്തിന്റെയാണോ?. ബീഫും മുസ്ലിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബീഫ് ഫെസ്റ്റ് സാധാരണക്കാരായ മുസ്ലിങ്ങളെ വഞ്ചിക്കാന്‍ സിപിഎം സ്വീകരിച്ച നിലപാടാണ്.
ബീഫ് ഫെസ്റ്റ് പ്രകോപനപരമാണ്. മുസ്ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയക്കളിയാണിത്. അതിനപ്പുറത്തേയ്‌ക്ക് ഒന്നുമില്ല. ഒരു ഭാഗത്ത് മുസ്ലിങ്ങളെ പീഡിപ്പിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. മറുവശത്ത് തങ്ങള്‍ മുസ്ലിങ്ങളോടൊപ്പമാണെന്ന് സ്ഥാപിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള രാഷ്‌ട്രീയ തോന്നിവാസം കാണിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
















