Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Feb 22, 2026, 12:43 pm IST
in Varadyam, Literature

അക്കാദമിക് മേഖലയാണല്ലോ ജ്ഞാനോല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ്സ്. ഭരണകൂടങ്ങളെ മറികടന്നും ജ്ഞാന വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതില്‍ അക്കാദമിക് മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൈയ്യക്തിക തലത്തില്‍ അറിവുകള്‍ ആര്‍ജിക്കുന്നതിലും, പൊതുബോധത്തെ നിര്‍ണയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ജ്ഞാനവ്യവഹാരത്തിനുള്ള പങ്ക് അതിലൂടെ കടന്നുവരുന്നവര്‍ പോലും തിരിച്ചറിയണമെന്നില്ല.

ജ്ഞാനവ്യവഹാരം കേവലമായി സംഭവിക്കുകയല്ല, സാംസ്‌കാരിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുകയാണ്. ഈ സിദ്ധാന്തങ്ങളുടെ കാലവും ദേശവും ഉള്ളടക്കവും ഉള്‍പ്പിരിവുകളുമൊക്കെ ശരിയായി മനസ്സിലാക്കാന്‍ പണ്ഡിതന്മാരായും ബുദ്ധിജീവികളായും അറിയപ്പെടുന്നവര്‍ക്കുപോലും കഴിയണമെന്നില്ല. അവരും ഇത്തരം സിദ്ധാന്തങ്ങളുടെ ഇരകളായി മാറും. നൂറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. സാംസ്‌കാരിക ഘടനയെ നിര്‍ണയിക്കുന്ന സിദ്ധാന്തങ്ങളെയും അറിവുകളെയും അടുത്തറിയുകയാണ് ഇതിനുള്ള പ്രതിവിധി.

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരക ഗ്രന്ഥാവലിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമായി ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ എഡിറ്റ് ചെയ്ത ‘നവ സംസ്കാര സിദ്ധാന്തങ്ങള്‍’ എന്ന ബ്രഹദ് ഗ്രന്ഥം സംസ്‌കാരത്തിന്റെ വിവിധ വിഭാഗങ്ങളില്‍ ആധുനികവും ഉത്തരാധുനികവുമായ സിദ്ധാന്തങ്ങളെയും അറിവുകളെയും പരിചയപ്പെടുത്തുന്നു. ഓരോ വിഷയത്തെക്കു റിച്ചും ആധികാരികമായി പറയാന്‍ കഴിയുന്നവരുടെ നീണ്ട നിരയെ ഈ പുസ്തകത്തില്‍ കാണാം. എഐ ഉള്‍പ്പെടെയുള്ള വിവര സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റത്തില്‍ മൗലികത ചോര്‍ന്നുപോകുന്ന ചിന്തയും എഴുത്തുമാണ് സമകാലത്തിന്റെ മുഖമുദ്ര. ഇതിനൊരു തിരുത്താണ് നവസംസ്‌കാര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഈ പഠനഗ്രന്ഥം.

അമ്പരപ്പിക്കുന്ന വിഷയവൈവിധ്യമാണ് ഈ ഗ്രന്ഥത്തിന്റെ മുഖമുദ്ര. ഭാഷ, ദര്‍ശനം, സാഹിത്യം, കല, പരിസ്ഥിതി, ചരിത്രം, നാടോടിവിജ്ഞാനീയം, ശാസ്ത്രം, സാങ്കേതിക വിദ്യ, സൗന്ദര്യ ശാസ്ത്രം, വിപണി, മാധ്യമം, ഭരണ നിര്‍വഹണം എന്നിങ്ങനെ അറിവിന്റെ അതിവിപുലമായ മേഖലയെ ഈ ഗ്രന്ഥം പ്രതിനിധാനം ചെയ്യുന്നു.

സുപരിചിതമായ ഒരു വിഷയത്തെക്കുറിച്ചും ഒരാള്‍ക്ക് ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. ഇത്തരം ഒരു വിഷയമാണ് ഉത്തരാധുനികത. ഉത്തരാധുനികത എന്ന പദപ്രയോഗം ആവര്‍ത്തിക്കുന്നവര്‍ എന്താണ് അതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കാറില്ല. യൂറോപ്യന്‍ തത്ത്വചിന്തയുടെ വികാസ പരിണാമത്തില്‍ ഉത്തരാധുനികതയെ സ്ഥാനപ്പെടുത്തുകയാണ് ഈ പുസ്തകത്തിലെ ആദ്യ പ്രബന്ധത്തില്‍ ഡോ.വി.സുജാത. ചിലര്‍ കൊട്ടിഘോഷിക്കുന്നതു പോലെ ഉദാത്തമായ ഒരു ചിന്താപദ്ധതിയല്ല ഉത്തരാധുനികയെന്ന് തന്റെ അക്കാദമിക് പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കൃത്യമായി പറയാന്‍ ‘ഉത്തരാധുനികതയും ഭാരതീയ ഭാഷാ ശാസ്ത്രവും’ എന്ന പ്രബന്ധത്തില്‍ ഡോ.സുജാതയ്‌ക്ക് കഴിയുന്നുണ്ട്. സൊസൂറിന്റെ ഘടനാ വാദവും ദറിദയുടെ അപനിര്‍മാണവും അപഗ്രഥിച്ച് പരിശോധിച്ച ശേഷം ഇതുമായി താരതമ്യം ചെയ്ത് ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനത്തിന്റെ ശാസ്ത്രീയ മഹത്വം എന്താണെന്നും ഈ എഴുത്തുകാരി വ്യക്തമാക്കുന്നു.

ഡോ. വി. സുജാതയുടെ ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം: മാര്‍ക്‌സിസത്തിന്റെ തിരുത്ത്’ എന്ന പ്രബന്ധവും ഈ പുസ്തകത്തിലുണ്ട്. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ ചരിത്രത്തെയും വക്താക്കളെയും വിശദമായി പരിചയപ്പെടുത്തുകയും, എന്താണ് ഈ സിദ്ധാന്തമെന്ന് പറയുകയും ചെയ്യുന്നു. ”കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ചരിത്രപരമായ വൈരുദ്ധ്യാത്മകതയെ ആശ്രയിക്കുന്നില്ലെങ്കിലും, അടിസ്ഥാനപരമായി ഭൗതികവാദികളാണെന്ന് മാത്രമല്ല, മാര്‍ക്‌സിന്റെ സര്‍വ്വസമത്വ സ്ഥിതിയാണ് ഇവരുടെയും ലക്ഷ്യം. ലക്ഷ്യം വരിക്കാനുള്ള മാര്‍ഗത്തില്‍ മാത്രമാണ് മാര്‍ക്‌സിസവും കള്‍ച്ചറല്‍ മാര്‍ക്‌സിസവും തമ്മില്‍ വ്യത്യാസം. മാര്‍ക്‌സ് സാമ്പത്തിക വ്യവസ്ഥയുടെ അട്ടിമറിയിലൂടെ ലക്ഷ്യം കാണാമെന്ന് വ്യാമോഹിച്ചു. എന്നാല്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഇതേ ലക്ഷ്യത്തിനായി നിലവിലുള്ള സാംസ്‌കാരിക വ്യവസ്ഥയെ അട്ടിമറിക്കാനൊരുങ്ങുന്നു.”

ഡോ.ഷാജി ജേക്കബിന്റെ ‘പുസ്തക ചരിത്രവും സാംസ്‌കാരിക പഠനങ്ങളും’ എന്ന പ്രബന്ധം പുതുമയുള്ളതും ആധികാരികവുമാണ്. ‘പ്രകടനം’ എന്ന വാക്ക് പ്രധാനപ്പെട്ട സൈദ്ധാന്തിക സങ്കല്പനമായി വികസിച്ചിട്ടുള്ളത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് ഡോ. എന്‍. അജയകുമാര്‍. സെമിറ്റിക് മത-രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മീഡിയാ മാജിക്കിലൂടെ സ്വതന്ത്ര ചിന്തയെ ഹനിക്കുന്നതിനെക്കുറിച്ചാണ് ഡോ.റഷീദ് പാനൂര്‍ എഴുതുന്നത്.

പരിസ്ഥിതിയാണ് ഈ പുസ്തകം ചര്‍ച്ചചെയ്യുന്ന മറ്റൊരു വിഷയം. ഈ വിഭാഗത്തില്‍ ഡോ.ആനന്ദ് കാവാലം, ഡോ.ആര്‍.ലക്ഷ്മി, കല്ലറ അജയന്‍ എന്നിവരുടെ ആശയങ്ങള്‍ക്കും അവതരിപ്പിക്കുന്ന രീതിക്കും പുതുമയുണ്ട്. പരിസ്ഥിതിയെ ജീവിത ദര്‍ശനമായി കാണുകയും, സൗന്ദര്യ ദര്‍ശനവുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയുമാണ് ആനന്ദ് കാവാലം ചെയ്യുന്നത്. ഭാരതീയ ചിന്തയുടെ വെളിച്ചത്തില്‍ പരിസ്ഥിതി സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുകയാണ് ആര്‍.ലക്ഷ്മി. പരിസ്ഥിതി ബോധം ഏട്ടിലെ പശുവാണെന്ന് അഭിപ്രായപ്പെടുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കു പിന്നിലെ വികസന വിരുദ്ധതയെ വിമര്‍ശിക്കുകയുമാണ് കല്ലറ അജയന്‍.

‘ഭക്ഷണ പൈതൃകവും പാചക പഠനവും’ എന്ന ഡോ. എം. ശ്രീനാഥന്റെ ലേഖനം വസ്തുതകള്‍ കൊണ്ട് വിഭവസമൃദ്ധമാണ്. ‘ആഖ്യാനവും കോളനീകരണവും’ എന്ന ഡോ. പി.പി. രവീന്ദ്രന്റെ ലേഖനം സാഹിത്യ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരവും, ഉള്‍ക്കാഴ്ച നല്‍കുന്നതുമാണ്. ‘ഫോക് ലോര്‍ പഠനത്തിലെ പ്രതിസന്ധികള്‍’ എന്ന ഡോ. കെ.എം.ഭരതന്റെ ലേഖനം ആധികാരികമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘വോക്കിസം’ എന്താണെന്നും, അതൊരു സാമൂഹിക- സാംസ്‌കാരിക വിപത്താണെന്നും യദു വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യധാര എന്ന സങ്കല്‍പ്പം തന്നെ അപ്രസക്തമാകുന്ന ഉത്തരാധുനിക കാലഘട്ടത്തില്‍ സി.അയ്യപ്പന്റെ പ്രേതഭാഷണം, എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്നീ കഥകളെ പഠന വിധേയമാക്കുന്ന ഡോ.ഇ.വി. രാമകൃഷ്ണന്റെ ലേഖനത്തിന് ധൈഷണികമായ തിളക്കമുണ്ട്.
‘ന്യൂറോ സൗന്ദര്യശാസ്ത്രം: കലയുടെ മസ്തിഷ്‌കജാലകം’ എന്ന ഡോ.പി.എം.ഗിരീഷിന്റെ പ്രബന്ധം അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങള്‍ സമ്മാനിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യാ വീക്ഷണങ്ങളില്‍ ബഹുസ്വരതയുള്ള ചിന്തകള്‍ ഉണ്ടാകേണ്ടതിനെക്കുറിച്ച് പറയുന്ന ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ശാസ്ത്രത്തെയും സാങ്കേതികവിദ്യയും യുക്തി ചിന്തയെയും പ്രസക്തമായ അവസരങ്ങളില്‍ മാത്രമാണ് ഉപയോഗിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്നു. നിര്‍മ്മിത ബുദ്ധിയെ കുറിച്ചുള്ള എതിരവന്‍ കതിരവന്‍, ഡോ. കീര്‍ത്തി വിദ്യാസാഗര്‍ എന്നിവരുടെ ലേഖനങ്ങള്‍ വിജ്ഞാനപ്രദവും, ഈ കണ്ടുപിടുത്തം എങ്ങനെയൊക്കെയാണ് വ്യക്തിജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും സ്വാധീനിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

ഉത്തരാധുനിക കാലത്തെ സംജ്ഞയാണ് സത്യാനന്തരത. സത്യത്തിന് വലിയ മൂല്യമോ പരിശുദ്ധിയോ സത്യാനന്തര കാലത്തില്ല. ഈ വാക്ക് പ്രതിനിധാനം ചെയ്യുന്ന അര്‍ത്ഥതലങ്ങളെയും, രാഷ്‌ട്രീയ -സാഹിത്യ- മാധ്യമ രംഗങ്ങളിലെ വ്യവഹാരങ്ങളെയും വിശദീകരിക്കുകയാണ് ഡോ.അനില്‍ കെ.എം. ഡോ. സുരേഷ് മാധവ്, ഡോ.പി. ശിവപ്രസാദ് എന്നിവര്‍. സാഹിത്യ മോഷണത്തെ സാധൂകരിക്കുകയും, പൊതുബോധത്തിന്റെ വ്യാജ നിര്‍മ്മിതിക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സത്യാനന്തര കാലത്തിന്റെ അപചയത്തിലേക്കും അപകടത്തിലേക്കും വിരല്‍ചൂണ്ടുകയാണ് പി.ശിവപ്രസാദ്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഭാഷയിലും സാഹിത്യത്തിലും ആശയ വിനിമയത്തിലും ഇതുവഴി സമൂഹത്തിലും വരുത്തിയിട്ടുള്ള മാറ്റങ്ങളെക്കുറിച്ചാണ് ഡോ.വി.ദേവീപ്രസാദ്, ഡോ.രമ്യാരാജന്‍ ആര്‍.,ഡോ.കീര്‍ത്തി വിദ്യാസാഗര്‍ എന്നിവര്‍ എഴുതുന്നത്. കെ.എം.നരേന്ദ്രന്റെ ‘മാധ്യമവും ലോകവും’ എന്നത് ആഴമുള്ള പഠനമാണ്. ഡോ.ലാല്‍മോഹന്‍ പി., ഡോ.പ്രമോദ് കെ.എസ്. എന്നിവരുടെ പഠനങ്ങള്‍ മാധ്യമരംഗത്തെ മാറ്റങ്ങളെ തൊട്ടറിയുന്നു.

ഡോ.സുജ കുറുപ്പ് പി.എല്‍ (ആഗോളീകരണവും ബഹുരാഷ്‌ട്രത്വവും), ഡോ.രാജി ബി.നായര്‍ (ദുര്‍ബലതാ പഠനം: വാക്കും പൊരുളും), ഡോ.ചിത്രാ പണിക്കര്‍ (ഡിമെന്‍ഷ്യ, ഓര്‍മ്മ, സംഗീതം), ഡോ. ഷീബ എം.കുര്യന്‍ (ഭിന്നശേഷി: സൈദ്ധാന്തിക സമീപനങ്ങള്‍), ഡോ.യു. നന്ദകുമാര്‍ (ട്രോമ-പഠനവും അനുഭവവും), ഡോ. എം. ശ്രീനാഥന്‍ (ജന്തുപഠന വഴികള്‍, നിറപഠനഭൂമിക), നവീന്‍ എസ്.വി. (ശബ്ദ പഠനങ്ങള്‍-കേള്‍വിപ്പാടുകളെ തിരയുന്ന പുനരന്വേഷണങ്ങള്‍) തുടങ്ങിയവയെല്ലാം ആഴമുള്ള വായനാനുഭവം നല്‍കുന്നു.
ഇത്രയേറെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒറ്റഗ്രന്ഥം മലയാളത്തില്‍ അപൂര്‍വ്വമെന്നു മാത്രമല്ല ഇല്ലെന്നു തന്നെ പറയാം. ഇക്കാര്യത്തില്‍ മഹാപ്രയത്‌നം തന്നെയാണ് എഡിറ്റര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ നടത്തിയിരിക്കുന്നത്. മലയാളത്തിന്റെ വൈജ്ഞാനിക മേഖലയില്‍ ഒരു ഈടുവയ്‌പ്പായി ഈ ഗ്രന്ഥം നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നവസംസ്‌കാര സിദ്ധാന്തങ്ങള്‍
എഡിറ്റര്‍: ഡോ.എ.എം ഉണ്ണികൃഷ്ണന്‍
കറന്റ് ബുക്‌സ്
പേജ്-864, വില: 999
ഫോണ്‍: 9447453145

Tags: Malayalam LiteratureBook Reviewനവസംസ്‌കാര സിദ്ധാന്തങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

(വാരാദ്യം) കഥ: ലാവണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.