Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

(വാരാദ്യം) കഥ: ലാവണം

സതീശന്‍. എന്‍. എം by സതീശന്‍. എന്‍. എം
Feb 22, 2026, 12:31 pm IST
in Varadyam, Literature

ടൗണ്‍ ഹാളിനു സമീപമുള്ള തടാകം കാണുകയായിരുന്നു അവള്‍. കുട്ടികളും മുതിര്‍ന്നവരും പാര്‍ക്കില്‍ ധാരാളമായിരുന്നു. എസ് എം സ്ട്രീറ്റും ബഷീര്‍ റോഡും നിറഞ്ഞ് വാഹനങ്ങള്‍ ഒഴുകി. ഡിസംബറിന്റെ നഷ്ടം പ്രവചിച്ചുകൊണ്ട് വൃക്ഷത്തലപ്പുകളില്‍ കിളികള്‍ പാടി.

സമയം ഏതാണ്ട് അഞ്ചുമണിയോട് അടുത്തു കാണും. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നിറമുള്ള ചിത്രങ്ങള്‍. ഇളം കാറ്റ് അന്തരീക്ഷം നനുത്തതാക്കി. നഗരത്തിന്റെ പ്രസരിപ്പിലും അവള്‍ ഏകാകി ആയിരുന്നു. ബാല്യകാലസ്മരണകള്‍ അവളുടെ മനസ്സില്‍ മിന്നലാട്ടങ്ങള്‍ നടത്തി. കുഞ്ഞുപാവാടയും കുഞ്ഞുടുപ്പും ഇട്ട് നെറ്റിയില്‍ അമ്മ ചാര്‍ത്തിയ മഞ്ഞള്‍ പ്രസാദവുമായി താളിയോല മാറോടു ചേര്‍ത്തു കളരിയിലേക്ക് ഓടുന്ന ബാലിക.

കളരി കഴിഞ്ഞ് മടങ്ങുമ്പോള്‍ വെളുത്തു തുളുമ്പിയ കവിള്‍ത്തടം ചുവന്നു തുടുത്തിരുന്നു. കൈവെള്ളയാല്‍ കണ്ണീര് തുടച്ചപ്പോള്‍ മഞ്ഞള്‍പ്രസാദം കവിളില്‍ പരന്നു. അമ്മയെ കണ്ടപ്പോള്‍ ഗദ്ഗദം വാക്കുകള്‍ക്ക് കുരുക്കിട്ടു. ”എന്താ മോളെ?” അമ്മ ചോദിക്കും. ”’ആശാന്‍ തല്ലി.” താന്‍ ഉത്തരം പറയും. ”നാളെ ഞാന്‍ പോവൂല.”
മെലിഞ്ഞുണങ്ങിയ ശരീരമുള്ള ആശാന്‍ പിറ്റേന്നും കളരിയിലേക്ക് ആകര്‍ഷിക്കും. കൊച്ചോളങ്ങളില്‍ ആശാന്റെ മുഖം മിന്നി മറയുന്നുവോ? അവള്‍ ചിന്തയില്‍ തന്നെയായിരുന്നു. കളരി ഇല്ലാതിരുന്ന ഒരു ദിവസം അമ്മ തന്നെ കളരിയിലേക്ക് ആനയിച്ചു. ഭസ്മം വിതറിയ ദീര്‍ഘവൃത്തത്തിനുള്ളില്‍ നിവര്‍ത്തിയിട്ട തഴപ്പായയില്‍ ആശാന്‍ കണ്ണുകള്‍ പൂ
ട്ടിയുറങ്ങുന്നു. ആളുകള്‍ ചുറ്റിലും ഇരിക്കുന്നു. അമ്മ കുറെ പൂക്കള്‍ തനിക്ക് തന്നു, കാല്‍ക്കല്‍ അര്‍പ്പിക്കാന്‍….

ഓര്‍മ്മകള്‍ ഓടിമറയുകയും നീലാകാശച്ചെരുവുകളില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമായി. ഇരുപത്തി നാലാം പിറന്നാള്‍ കഴിഞ്ഞ് എത്തിയ മംഗള മുഹൂര്‍ത്തം! തളി ക്ഷേത്രമുറ്റം വലംവയ്‌ക്കുമ്പോള്‍ ചെത്തിയും ജമന്തിയും മുല്ലയും ചേര്‍ന്ന മാല സുഗന്ധം പരത്തി. സ്വപ്‌നസാഫല്യം മനസ്സില്‍ ചിത്രങ്ങള്‍ നെയ്തു. പൂച്ചെണ്ടും ചെറുനാരങ്ങയുമായി ആളുകള്‍ അങ്കണം വിട്ടിറങ്ങുന്നു. അച്ഛനും അമ്മയും ചേര്‍ന്ന് മാരുതി ഡോര്‍ തുറന്നു തന്നെ അതിനുള്ളിലാക്കി. പൂക്കളുടെ നറുമണവും നവവരന്റെ വിയര്‍പ്പിന്റെ ഗന്ധവും കൂടിക്കലര്‍ന്ന ഗാന്ധര്‍വ്വം! തന്റെ നേത്രങ്ങള്‍ ഈറനണിഞ്ഞു. അമ്മയുടെ മുഖം അവ്യക്തതയില്‍ മറഞ്ഞു. മാരുതി മെല്ലെ നീങ്ങി.

അതിനുശേഷം കാലങ്ങള്‍ പലതു കഴിഞ്ഞു. അച്ഛനും അമ്മയും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. ഉത്സവത്തിന് തലേന്നേ എത്തിയില്ലെങ്കില്‍ പരിഭവം പറയുമായിരുന്ന അമ്മ ഓര്‍മ്മച്ചെപ്പില്‍ ഒളിച്ചു. ഉത്സവങ്ങള്‍ പഴയ തീവ്രത നല്‍കുന്നില്ല. ദേവീ ദേവന്മാരുടെ പ്രസാദക്കുറവായിരുന്നില്ല. സ്വകാര്യ ദുഃഖത്തിന്റെ തീവ്രത അത്രയ്‌ക്ക് അഗാധമായിരുന്നു. തറവാട് പൊളിച്ചു മാറ്റി പുതിയ സൗധമുയര്‍ന്നു. തന്റെ വീതം തന്നുതീര്‍ത്തു. ഈ വര്‍ഷവും ഉത്സവത്തിന് എല്ലാവരും എത്തിയിരുന്നു. എതിരേല്‍പ്പും വാദ്യഘോഷങ്ങളും സമാപിച്ചു. നടയടച്ചു.

”തറവാട്ടിലേക്ക് വരുന്നോ?” ആങ്ങളയുടെ ചോദ്യം. ”ഇല്ല.” ഭര്‍ത്താവുമൊന്നിച്ച് കാറില്‍ കയറി വീടണയുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. ഒരു ലാവണത്തിന്റെ നഷ്ടം മനസ്സിനെ കുത്തി നോവിച്ചു. ഇതെല്ലാം ഒരു പകല്‍ക്കിനാവായിരുന്നു. തടാകക്കരയില്‍ തന്നെയായിരുന്നു താന്‍ അപ്പോഴും. അവിടെ കൊറ്റികളുടെ നൃത്തം നടന്നുകൊണ്ടേയിരുന്നു.

Tags: Malayalam LiteratureMalayalam Short Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.