കൊച്ചി: പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ന് ആഗോളനാമമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡും അതിന്റെ ശാഖയായ ഉഡുപ്പിയിലെ കൊച്ചിന്‍ ഷിപ് യാര്‍ഡും. ഇവിടെ നിര്‍മ്മിക്കുന്ന കപ്പലുകളുടെ രഹസ്യങ്ങളറിയാന്‍ പാകിസ്ഥാനും ചൈനയും കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. കോടികള്‍ വിലമതിക്കുന്ന ആ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ചാരന്മാരെ പല രീതിയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേന സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്താനും ഇവിടെ നിര്‍മ്മിക്കുന്ന യുദ്ധക്കപ്പലുകള്‍ വഴി ശ്രമം നടക്കുന്നോ?ഈ ചാരന്‍മാര്‍ ഷിപ് യാര്‍ഡുമായി ബന്ധപ്പെട്ടവരെ പ്രലോഭനങ്ങളിലൂടെ വലവീശുകയാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന സുന്ദരി, ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ വന്നത് എന്തിന്?
പാകിസ്ഥാനില്‍ നിരവധി തവണ സന്ദര്‍ശിച്ചിട്ടുള്ള ജ്യോതി മല്‍ഹോത്ര എന്ന യൂട്യൂബര്‍ കേരളം സന്ദര്‍ശിക്കുകയും കൊച്ചി ഷിപ് യാര്‍ഡ് പരിസരത്ത് നിന്നും ഫോട്ടോ എടുക്കുകയും അവിടെ കൂടുതല്‍ നേരം ചെലവിടുകയും ചെയ്തത് എന്തിനായിരുന്നു എന്ന ചോദ്യം വീണ്ടും ഉണരുന്നു. ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ ജ്യോതി മല്‍ഹോത്രയും ഇവിടെ എത്തിയതെന്ന സംശയം സജീവമാകുന്നത് കഴിഞ്ഞ ദിവസം ഒരു ബംഗാളില്‍ നിന്നും 21കാരനായ ആസിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തതോടെയാണ്. ആസിഫ് ഇസ്ലാമിനെ ഇടുക്കിയിലെ മറയൂരില്‍ നിന്നാണ് പൊക്കിയത്.
സുന്ദരിയായ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് അന്ന് കേരള ടൂറിസം വകുപ്പാണ്. അവര്‍ അവകാശപ്പെടുന്നത് ടൂറിസം പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ക്ഷണിച്ചത് എന്നാണ്. പക്ഷെ പിന്നീടാണ് ജ്യോതി മല്‍ഹോത്രയുടെ പാകിസ്ഥാന്‍ ബന്ധങ്ങള്‍ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആസിഫ് ഇസ്ലാമിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ശാഖയായ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് (യുസിഎസ് എല്‍) എന്ന കമ്പനിയില്‍ ജോലിക്കാരനായ ഇയാള്‍ പല രഹസ്യവിവരങ്ങളും പുറത്തേക്ക് അയച്ചുകൊടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആസിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. .സുഷ്മ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിയ്‌ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ വന്നയാളാണ് ആസിഫ് ഇസ്ലാം.
ആഭ്യന്തര പരിശോധനയിൽ ഡാറ്റ ചോർച്ചയെക്കുറിച്ച് സംശയം ഉയർന്നതിനെത്തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സിഇഒയാണ് യഥാർത്ഥ പരാതി നൽകിയതെന്ന് പറയപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം, ദേശീയ പരമാധികാരത്തിനെതിരായ കുറ്റകൃത്യങ്ങൾ, രഹസ്യ വിവരങ്ങൾ നിയമവിരുദ്ധമായി പങ്കിടൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഉഡുപ്പി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കേന്ദ്ര ഇന്റലിജൻസ്, ദേശീയ തല ഏജൻസികൾ എന്നിവയുമായുള്ള ഏകോപനം സാധ്യമാകുമെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. “ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, എല്ലാ കോണുകളും സമഗ്രമായി പരിശോധിക്കുന്നുണ്ട്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇയാള്‍ ഓണ്‍ലൈനായാണ് ഷിപ് യാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചുകൊടുത്തിരുന്നത്. ഇതിന് ഇയാള്‍ പണം പറ്റിയിരുന്നു എന്നും പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ബാങ്ക് രേഖകളിലെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഫോറന്‍സിക് ലാബ് പരിശോധിച്ച് വരികയാണ്. ഇയാളെ ഉപയോഗപ്പെടുത്തുവരുടെ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകുമെന്ന് കരുതുന്നു.
കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും ആഗോളശക്തിയായ കൊച്ചിന്‍ ഷിപ് യാര്‍ഡ്
കപ്പല്‍ നിര്‍മ്മാണ രംഗത്തും അറ്റകുറ്റപ്പണിയിലും ഇന്ന് ആഗോളശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അതില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. യുഎസ് നാവികസേനയുടെ കപ്പലുകള്‍ വരെ കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ കൊച്ചിയിലെ യൂണിറ്റിലും ഉഡുപ്പിയിലും റിപ്പയര്‍ ചെയ്യുന്നുണ്ട്. വില്ലിംഗ്ടണ്‍ ഐലന്‍റില്‍ഇതിന് 42 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. ആഗോള സ്ഥാപനങ്ങളുടെ ചരക്കുകപ്പലുകളുടെ അറ്റകുറ്റപ്പണിവരെ ഷിപ് യാര്‍ഡില്‍ നടക്കുന്നു. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള നാവികസേനയുടെ പ്രധാന കപ്പലുകള്‍ നിര്‍മ്മിക്കുന്നത് കൊച്ചിന്‍ ഷിപ് യാര്‍ഡിലാണ്. അതുപോലെ മുങ്ങിക്കപ്പലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള വെസ്സലുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഭാവിയിലെ മിസൈലുകള്‍ അയയ്‌ക്കാവുന്ന യുദ്ധക്കപ്പലുകളും ഇവിടെ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. അതിനാല്‍ ഇവിടുത്തെ ഓരോ ചാരപ്രവര്‍ത്തനവും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഇന്ത്യയുടെ നാവികക്കപ്പലിന്റെ ഡേറ്റ പാകിസ്ഥാന് ചോര്‍ത്തിയ മൂന്ന് പേര്‍
മറ്റ് മൂന്ന് വടക്കേയിന്ത്യക്കാരെ 2025ല്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവവും ഞെട്ടലുളവാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാന്‍ട്രി, രോഹിത്, ഗുജറാത്ത് സ്വദേശിയായ ഹീരേന്ദ്ര കുമാര്‍ എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ കപ്പല്‍ നിര്‍മ്മാണം, കപ്പലില്‍ ഉപയോഗിക്കുന്ന നാവിക ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ച് പാകിസ്ഥാനെ അറിയിച്ചിരുന്നു. രോഹിത് മുന്‍പ് കൊച്ചിന്‍ ഷിപ് യാര്‍ഡിലും ജോലി ചെയ്തിരുന്നു.
മറ്റൊന്ന് മലപ്പുറം സ്വദേശിയായ ശ്രീനിഷ് പൂക്കോടന്റെ അറസ്റ്റാണ്. ഇതും 2025ലായിരുന്നു. കപ്പൽ ശാല നൽകിയ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്‌തത്. ശ്രീനിഷ് പൂക്കോടന്‍ പകർത്തിയ ദൃശ്യങ്ങൾ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.എന്നാല്‍ ഏയ്ഞ്ചല്‍ പായല്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇന്‍റലിജൻസ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തര സുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയെന്ന് കപ്പൽ ശാലയിലെ സെക്യൂരിറ്റി ഓഫിസർ പൊലീസിൽ പരാതി നൽകിയിരുന്നു
ആരാണ് എയ്ഞ്ചല്‍ പായല്‍? ശ്രീനിഷ് പൂക്കോടന്‍ രഹസ്യങ്ങള്‍ പങ്കുവെച്ചത് ആര്‍ക്ക്?
ഫേസ് ബുക്ക് വഴിയാണ് ഏഞ്ചൽ പായലിനെ ശ്രീനിഷ് പരിചയപ്പെട്ടത്. ഇവരുടെ നിർദേശ പ്രകാരമാണ് ചിത്രങ്ങളെടുത്ത് അയച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. സമൂഹ മാധ്യമ അക്കൗണ്ട്, ഫോൺ കോളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും കാര്യമായി പുരോഗതി ഉണ്ടായില്ല. ഏതെങ്കിലും തരത്തിലുള്ള ചാരപ്രവർത്തനം നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
ആരാണീ എയ്ഞ്ചല്‍ പായല്‍?
ആരാണീ എയ്ഞ്ചല്‍ പായല്‍? പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇന്‍റലിജൻസ് പ്രവർത്തകർ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സോഷ്യൽ മീഡിയയിലൂടെ ഹണി ട്രാപ്പിൽ കുടുക്കി തന്ത്രപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന അപരനാമമാണ് “ഏഞ്ചൽ പായൽ”. “പായൽ ഏഞ്ചൽ” അല്ലെങ്കിൽ “ഏഞ്ചൽ പി” എന്നും അറിയപ്പെടുന്ന ഈ സ്ഥാപനം കൊച്ചി കപ്പൽശാലയിൽ നിന്നും മുംബൈ നാവിക യാർഡിൽ നിന്നും വിവരങ്ങൾ മോഷ്ടിച്ച നിരവധി കേസുകള്‍ ഉണ്ട്.
ഔദോഗിക രഹസ്യം ചോർത്തിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതിക്കെതിരെ ആരോപിക്കുന്നത്. നാവിക സേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നും തുടർന്ന് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണം. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്‌തു വരികയായിരുന്നു പ്രതിയായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ. പ്രതിക്കെതിരെ നാവിക സേനയുടെ നിർമാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുക്കൽ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. വിശദാംശങ്ങൾ മാർച്ച് 1 മുതൽ ഡിസംബർ 19 വരെ ഏഞ്ചൽ പായൽ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മറ്റൊരാളുമായി പങ്കുവെച്ചിരുന്നു ഇയാള്‍. ഐബിയും കപ്പൽശാലയിലെ ആഭ്യന്തര അന്വേഷണ വിഭാഗവും അന്വേഷണം നടത്തിയ ശേഷമാണ് സംഭവം പുറത്തുവന്നത്.
മറ്റൊരു കേസ് ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ വേളയിൽ കപ്പലിൽ കരാർ തൊഴിലാളികൾ നടത്തിയ മോഷണമാണ്. ഈ കേസില്‍ എൻഐഎ ഉൾപ്പടെ അന്വേഷിച്ചിരുന്നു. എന്നാൽ വെറും പണത്തിന് വേണ്ടി മാത്രമുള്ള മോഷണമാണിതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
















