തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു. ശമ്പളവും പെന്‍ഷനുകളും നല്‍കുന്നതിനു പുറമെ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രഖ്യാപിച്ച അധിക വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും അധിക തുക കണ്ടെത്തേണ്ടതുണ്ട്. മുഖ്യമായും ഇതു ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുവെന്നാണ് സര്‍ക്കാരിന്‌റെ പതിവു ഭാഷ്യം. ഇതിനായുള്ള ലേലം ഫെബ്രുവരി24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കാം.
















