കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കല്യാണ ബ്രോക്കറായി മാറിയെന്ന് പരിഹസിച്ച് യുവരാജ് ഗോകുൽ. റാപ്പർ വേടൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരവും, വിവാഹത്തീയതിയും പ്രഖ്യാപിച്ചത് എം വി ഗോവിന്ദനായിരുന്നു. അതിനു പിന്നാലെയാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ എം.വി ഗോവിന്ദന്‍….പണ്ട് പാര്‍ട്ടി സെക്രട്ടറി ആയിരുന്നു…. ഇപ്പോള്‍ കല്ല്യാണ ബ്രോക്കര്‍….AKG center അഥവാ Akhila Kalyana Gopalam bureau….‘ എന്നാണ് യുവരാജിന്റെ കുറിപ്പ്.
പല തരത്തിലുള്ള കമന്റുകളും ഇതിന് വരുന്നുണ്ട്. കല്യാണവും പാർട്ടി മുന്നിട്ട് നിന്ന് നടത്തുമോയെന്നും ചിലർ ചോദിക്കുന്നുണ്ട്.
















