കോഴിക്കോട്: തൊട്ടില്‍പ്പാലം കുണ്ട്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍.മുള്ളന്‍കുന്നിലെ സ്വകാര്യ കോളേജില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്.
വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളില്‍ പഴയ കെട്ടിട വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
തൊട്ടില്‍പ്പാലം പൊലീസും കോഴിക്കോട് റൂറല്‍ ഫോറന്‍സിക്ക് യൂണിറ്റും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















