തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നല്‍കി മുഖ്യമന്ത്രി. നിയമസഭയില്‍ എ പി അനില്‍കുമാര്‍ എംഎല്‍എ കേസുകളുടെ വിവരം ചോദ്യമായി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി മറുപടി നല്‍കാത്തതിനാല്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി.തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
രണ്ട് ദിവസം മുമ്പ് നിയമസഭാ വെബ് സൈറ്റില്‍ മറുപടി അപ്ലോഡ് ചെയ്തു.2634 കേസുകളിലായി 29119 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഒഴിവാക്കിയതും പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതുമായ കേസുകളുടെ എണ്ണം 1047. 692 കേസുകള്‍ കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2021-ല്‍ ഫെബ്രുവരിയില്‍ ശബരിമല, പൗരത്വ പ്രക്ഷോഭ സമര കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും 1587 കേസുകള്‍ പിന്‍വലിച്ചിട്ടില്ലന്ന് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്.
















