എറണാകുളം: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. തൊടുപുഴ, ആലപ്പുഴ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലെ ജഡ്ജിമാരെയും മാറ്റി.
ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ ബാലകൃഷ്ണനാണ് പുതിയ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി. തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റമുക്തനാക്കി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിന് നേരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
















