പത്തനംതിട്ട : തിരുവല്ല കാവുംഭാഗം പെരിങ്ങോളില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു.ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടാണ് മരിച്ചത്.പെരിങ്ങോള്‍ സ്വദേശി രമേശ് അമ്പിളി ദമ്പതികളുടെ മകള്‍ അപര്‍ണ (17) ആണ് മരിച്ചത്.
മോഡല്‍ പരീക്ഷക്ക് ശേഷം ഉച്ചയോടെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. അപര്‍ണയുടെ സുഹൃത്ത് 21 വയസുളള വായ്‌പൂര്‍ സ്വദേശി ജാവേിനെ പൊലീസ് പിടികൂടി..ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് അപര്‍ണയുടെ മൃതദേഹം കണ്ടത്.
അപര്‍ണയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അപര്‍ണയ്‌ക്ക് ജാവേദ് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഉച്ചയോടെ അപര്‍ണയും ജാവേദും തമ്മില്‍ കാവുംഭാഗം ജംഗ്ഷനില്‍ വച്ച് തര്‍ക്കം ഉണ്ടായി.
പിന്നാലെ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും സഹോദരന് വാങ്ങി നല്‍കിയ ഫോണ്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ അപര്‍ണ മറ്റൊരു ഫോണില്‍ നിന്ന് ജാവേദിനെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുകയായിരുന്നു.
















