Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവകേരള സര്‍വ്വേ സിപിഎം പ്രചാരണം

സിപിഎമ്മുകാരെ ഉപയോഗിച്ച് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനാണ് കോടതി തടയിട്ടത്. കോടതിയുടെ ഇപ്പോഴത്തെ വിധി പരിശോധിക്കുമെന്നും അപ്പീല്‍ പോകുമെന്നുമൊക്കെ പറയുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് തെളിവാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 02:45 pm IST
in Editorial, Vicharam

വീണ്ടും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള നവകേരള സര്‍വ്വേയുമായി മുന്നോട്ട് പോയിരുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെ നടത്തുന്ന നവകേരള സര്‍വ്വേ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

പദ്ധതിക്കായി ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ പരിപാടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണിതെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. നിരവധി തവണ വാദം കേട്ട ശേഷമാണ് സാമ്പത്തിക അനുമതിയില്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വിധിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലുംഅയ്യപ്പ മഹാസംഗമം നടത്തിയതിലെ അഴിമതി കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിനു മറ്റൊരു പ്രഹരമാണ് കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത്.

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും, ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും ‘സിഎം വിത്ത് മി’ അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവന്നതിനു പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സര്‍വ്വേക്ക് ആളെയെത്തിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഫലത്തില്‍ ഇത് നികുതിപ്പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎമ്മുകാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രചാരണ പരിപാടിയായിരുന്നു. സര്‍വ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കാനും തീരുമാനിച്ചിരുന്നു.

പദ്ധതിക്കായി കോളജ് വിദ്യാര്‍ത്ഥികളെയും വോളന്റിയര്‍മാരെയും ഉപയോഗിക്കാന്‍ ഉത്തരവിട്ടിരുന്നു. പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരായിരുന്നു. ഇവര്‍ നേരത്തെ ഇക്കാര്യം അറിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇതിലൂടെ നടത്തിയത്. അധികാരത്തുടര്‍ച്ചയാണ് ലക്ഷ്യമെന്ന് ഇതു സംബന്ധിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തു വിടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് നവകേരള സര്‍വ്വേയെന്ന ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു ഇതും. സിപിഎമ്മുകാരെ ഉപയോഗിച്ച് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനാണ് കോടതി തടയിട്ടത്. കോടതിയുടെ ഇപ്പോഴത്തെ വിധി പരിശോധിക്കുമെന്നും അപ്പീല്‍ പോകുമെന്നുമൊക്കെ പറയുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് തെളിവാണ്. ഇക്കാര്യത്തില്‍ ഇനിയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇരുപതുകോടി രൂപയാണ് നവകേരള സര്‍വ്വേക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നീക്കിവച്ചത്. യഥാര്‍ത്ഥത്തില്‍ ഈ പണം നേരിട്ട് പാര്‍ട്ടി അണികള്‍ക്ക് എത്തിക്കാനായിരുന്നു പരിപാടി. ഇതിനുള്ള മറയായിരുന്നു സര്‍വ്വേ പ്രഹസനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ കാലയളവില്‍ പാര്‍ട്ടിക്കാരെ പണം കൊടുത്ത് തൃപ്തിപ്പെടുത്തി ഒപ്പം നിര്‍ത്തുകയെന്ന പരിപാടിയായിരുന്നു ഇത്. പിണറായിയുടെ പത്തുവര്‍ഷത്തെ ഭരണകാലത്ത് പല രീതിയിലും നികുതിപ്പണം പാര്‍ട്ടിക്കാരിലേക്ക് ഒഴുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ പോലും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ഏതു വിധേനയും അധികാരത്തുടര്‍ച്ച നേടുക, അല്ലാത്തപക്ഷം പരാജയത്തിന്റെ ആഘാതം കുറയ്‌ക്കുക. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നവ കേരള സര്‍വ്വേ കോടതി റദ്ദാക്കിയത് ഏറ്റവും ഉചിതമായ നടപടിയായി.

Tags: cpmHighcourtNavakeralam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.