കൊല്ലം: കടയ്‌ക്കലില്‍ എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍.എസ്എഫ്‌ഐ കടയ്‌ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്.
വീട്ടിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുക്കല്‍ സ്വദേശിയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
















