തിരുവനന്തപുരം: മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. തിരുവനന്തപുരം മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ മാനനഷ്ട കേസിലാണ് വിധി പ്രസ്താവം.
പിഴയോടൊപ്പം കോടതിചെലവും ഷാജഹാന്‍ അടയ്‌ക്കണമെന്നും വിധിച്ചു. യൂട്യൂബിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് എസ്. ശ്രീജിത്ത് സിവില്‍ കേസ് നല്‍കിയതിലാണ് വിധി വന്നത്.
സമാന സംഭവത്തില്‍ എഡിജിപി ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. ഈ കേസിലെ വിധി ഇനി വരാനുണ്ട്.
















