തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും (നി-ലിറ്റ്) എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളയായ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ തിരുവനന്തപുരം, എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസര്‍ഗോഡ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണത്തിനും അത്യാധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്നതിനുമായി ധാരണാപത്രം ഒപ്പുവെച്ചു. വിഎല്‍എസ്സ്‌ഐ, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ ഗുണനിലവാരമുള്ള പരിശീലനം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്‍.ഐ.ഇ.എല്‍.ഐ.ടി ഡയറക്ടര്‍ ഡോ.പ്രതാപ് കുമാര്‍ എസ്സ്, എല്‍.ബി.എസ് ഡയറക്ടര്‍ ഡോ.എം.അബ്ദുള്‍ റഹ്‌മാന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ഒപ്പുവെക്കല്‍.
















