കോഴിക്കോട് : എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തെറിച്ച് ഓടയിലേക്ക് വീണു. ഒളവണ്ണ സ്വദേശി നിസാറിന് അപകടത്തില്‍ പരിക്കേറ്റു.മാനാഞ്ചിറ മലാപ്പറമ്പ് റോഡില്‍ നിര്‍മാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരന്‍ വീണത്.
നിര്‍മ്മാണം നടക്കുന്ന വെള്ളിമാടുകുന്ന് -മാനഞ്ചറ റോഡില്‍ എരഞ്ഞിപ്പാലം ജംഗ്ഷനിലുളള ഓടയിലേക്കാണ് സ്‌കൂട്ടര്‍ യാത്രികന്‍ തെറിച്ചുവീണത്. വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണ്. ഇവിടെ ഓവുചാല്‍ നിര്‍മാണം നടക്കുകയാണ്.കാറിനെ മറികടന്ന് എത്തുമ്പോഴാണ് സ്‌കൂട്ടര്‍ മറിഞ്ഞത്.
പ്രദേശത്ത് സുരക്ഷ മാനന്ദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണപ്രവര്‍ത്തനം എന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷോബിത ആരോപിച്ചു.മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുന്‍പും സമാന രീതിയില്‍ പ്രദേശത്ത് അപകടമുണ്ടായിരുന്നു.
















