തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരരോധിച്ചു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.
















