തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തെത്തുടര്‍ന്ന് നിയമസഭാ സീറ്റു മോഹികള്‍ വര്‍ദ്ധിച്ചത് കോണ്‍ഗ്രസില്‍ തലവേദനയാകുന്നു. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പറയേണ്ടിവന്നത് ചില മാധ്യമങ്ങളെ സ്വാധീനിച്ച് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുന്ന ചിലരെ ഒതുക്കാനുള്ള ശ്രമത്തിന്‌റെ ഭാഗമായാണ്. ജയസാധ്യതയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നവര്‍ക്ക് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കില്ലെന്നും വേണുഗോപാല്‍ മുന്നറിയിപ്പു നല്‍കുന്നു.
അതേസമയം ജാതിമത സമവാക്യങ്ങള്‍ പരിഗണിച്ച് എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളും സ്ഥാനങ്ങളും ഉറപ്പാക്കുമെന്നും വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
















