കൊച്ചി: മുസ്ലിം ലീഗ് അധികാരത്തില്‍ കയറി കുറെ വര്‍ഷം കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും കിട്ടിയതൊന്നും പോര എന്നതാണ് അവരുടെ നിലപാടെന്നും യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലെ എഡിറ്റോറിയലില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‌റെ വിമര്‍ശനം.
10 വര്‍ഷമായി മുസ്ലിം ലീഗ് അധികാരത്തില്‍ ഇല്ലാത്തതിനാല്‍ ഇനിയുള്ള വര്‍ഷം അവര്‍ അധികാരത്തില്‍ എത്തിയാല്‍ ഇത്രയും വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും എഡിറ്റോറിയലില്‍ ആരോപിക്കുന്നു.
ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ല. ഈഴവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷ ജനങ്ങള്‍ തമ്മില്‍ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം. ഇല്ലെങ്കില്‍ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തില്‍ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂ. അതിനായി വിലപേശേണ്ടിവരും. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നവര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കണം. പ്രതികരിച്ചില്ലെങ്കില്‍ തുടച്ചു നീക്കപ്പെടുമെന്നും വെള്ളാപ്പളളി പറയുന്നു.
















