Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2026, 09:13 am IST
in Editorial

ജീവിതം വഴിമുട്ടിയ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴ സ്വദേശിയും അറുപതുകാരനുമായ ഏലിയാസ് അമ്പാട്ട് എന്ന ഊര്‍ജ്ജസ്വലനായ കര്‍ഷകനാണിത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മനംനൊന്ത് കീടനാശിനി കഴിച്ച നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിയിരുന്ന ഈ കര്‍ഷകന്‍ കുറച്ചുകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. വിളവ് മോശമായിട്ടും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം വാങ്ങി കൃഷി തുടരാന്‍ ശ്രമിച്ചു. പക്ഷേ സബ്സിഡി വൈകിയതോടെ മാനസിക സമ്മര്‍ദ്ദത്തിലായി. വിഷം കഴിച്ചതിനെ തുടര്‍ന്ന് ഏലിയാസ് ആശുപത്രിയിലായ ശേഷമാണ് സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചത്. ഈ സഹായം നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കടുംകൈ ഏലിയാസ് ചെയ്യില്ലായിരുന്നു.

ഭൂമി പാട്ടത്തിനെടുത്ത് നല്ല നിലയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നയാളായിരുന്നു ഏലിയാസ്. അതില്‍ വലിയ അഭിമാനവുമുണ്ടായിരുന്നു. ജില്ലയിലെ ഏറ്റവും നല്ല കൃഷിക്കാരനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആളുമായിരുന്നു. 38 വര്‍ഷമായി താന്‍ കൃഷിക്കാരനാണെന്നും, അഞ്ചെട്ട് കുടുംബങ്ങള്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും, കൃഷിയില്‍ എത്ര നഷ്ടം വന്നാലും ഈ തൊഴില്‍ കൈവിടാന്‍ കഴിയില്ലെന്നും ഒരിക്കല്‍ പറഞ്ഞയാളാണ് തികഞ്ഞ നിരാശയില്‍ ജീവനൊടുക്കിയത്. മികച്ച നിലയില്‍ കൃഷി ചെയ്തിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് കര്‍ഷകരുടെ സ്ഥിതി എത്രമാത്രം പരിതാപകരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അറിയപ്പെടുന്ന കര്‍ഷകനായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥയും വീഴ്ചയുമാണ് ഏലിയാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തം. ഏലിയാസിന്റെ മരണം നാട്ടുകാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

കേരളം ഭരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ കര്‍ഷകന്റെ ആത്മഹത്യയില്‍ ദുഃഖമില്ലാത്തത്. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ചിന്തിക്കുന്ന ഒരു സര്‍ക്കാരും കൃഷിവകുപ്പ് മന്ത്രിയുമല്ല ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. എങ്ങനെയെങ്കിലും ഭരിച്ചാല്‍ മതിയെന്നു മാത്രമാണ് ഇവര്‍ കരുതുന്നത്. ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതെയും, വായ്‌പാ തിരിച്ചടവ് മുടങ്ങിയും നിരവധി കര്‍ഷകര്‍ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ ഇരയാണ് ചെറുപുഴയിലെ ഏലിയാസും.

എല്ലാ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാരാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. ഏതു മേഖല എടുത്താലും ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വെളിപ്പെടും. ഇടത് ദുര്‍ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് വേണ്ടി ഫലപ്രദമായി യാതൊന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം പോലും അട്ടിമറിക്കുന്ന ഒരു ഭരണസംവിധാനമാണിത്. ഇതിന്റെയൊക്കെ ഫലമായി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും അതൊരു പ്രശ്നമായി തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആത്മഹത്യകള്‍ നടക്കുന്നുണ്ടല്ലോ എന്നാണ് ഇക്കൂട്ടര്‍ പറയാറുള്ളത്. കൂടുതല്‍ കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതു പോലും സര്‍ക്കാരിന്റെ ഈ നയമാണെന്ന് പറയേണ്ടിവരും.

 

Tags: Kerala Governmentfarmer suicideagriculture crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.