പത്തനംതിട്ട: പന്തളത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം കടന്നു പോകുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ പൊലീസുദ്യോഗസ്ഥന്റെ കയ്യേറ്റം. കൊടുമണ്‍ സി ഐ ശ്രീരാജിനെതിരെയാണ് പരാതി.
വ്യക്തിപരമായ ആവശ്യത്തിന് സ്ഥലത്തെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മുണ്ട് സി ഐ വലിച്ചൂരി. അസഭ്യവും പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധവുമായി ആര്‍ എസ് എസ് പ്രവര്‍ത്തകരെത്തി. ബി ജെ പി പ്രവര്‍ത്തകരും സ്ഥലത്തെത്തി സി ഐക്കെതിരെ മുദ്രാവാക്യം വിളിച്ചു. റോഡ് ഉപരോധിക്കുകയും ചെയ്തു.
സി ഐ ശ്രീരാജ് ഒരു ദളിത് പ്രവര്‍ത്തകയോടും അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്.സി ഐ ക്കെതിരെ നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്.
















