ഗുവാഹത്തി: കടുത്ത അവഗണന മൂലം പാര്‍ട്ടിയില്‍നിന്ന് രാജി വച്ച അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറയെ പിന്തിരിപ്പിക്കാന്‍ തിരക്കിട്ട ശ്രമം. അദ്ദേഹം രാജിക്കത്ത് പിന്‍വലിച്ചുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ബോറെ പ്രതികരിച്ചിട്ടില്ല.
ഇന്നു രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ബോറ രാജി കത്ത് സമര്‍പ്പിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുവാഹത്തിയിലെ ഭൂപെന്‍ ബോറയുടെ വസതി സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി പാര്‍ട്ടിയില്‍ തുടരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചത്. രാഹുല്‍ ഗാന്ധി ബോറെയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.
ബോറയുടെ രാജി വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തെ ‘ആസാം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിശേഷിപ്പിച്ചു. ഹിമന്ത ബിശ്വ ശര്‍മ്മ ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് എന്തു വിട്ടുവീഴ്ച ചെയ്തും ബോറയെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്.
















