കോഴിക്കോട് : സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ (49) ആണ് മൂന്നുംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് ആക്രമണമുണ്ടായത്.തലയ്‌ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണമുണ്ടായത്. മുമ്പ് ഉണ്ടായ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് ദിനേശന്‍.
















