തിരുവനന്തപുരം: താന്‍ പത്മഭൂഷണ്‍ മമ്മൂട്ടി എന്ന ഉപയോഗിക്കില്ലെന്നും ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതാണെന്നും ആരാധകരോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് നടന്‍ മമ്മൂട്ടി. ഇത്രയും വലിയ പുരസ്കാരം ലഭിച്ചതില്‍ ആഹ്ളാദമുണ്ടെങ്കിലും ഈ പുരസ്കാരലബ്ധി തന്റെ തലയ്‌ക്ക് പിടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മമ്മൂട്ടി ഈ പ്രസ്താവനയിലൂടെ വ്യംഗാര്‍ത്ഥത്തില്‍ മമ്മൂട്ടി ധ്വനിപ്പച്ചത്. ഒരു എന്‍ജിഒ സംഘടനയായ കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 16ാം വാര്‍ഷികം ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ ലഭിച്ചതിന് കേന്ദ്രസര്‍ക്കാരിനെയും ജനങ്ങളെയും രാജ്യത്തെയും മമ്മൂട്ടി അഭിനന്ദിച്ചിരുന്നു. ഈ വരുന്ന മാര്‍ച്ചിലോ ഏപ്രിലിലോ ആണ് പത്മപുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുക. തീയതി സംബന്ധിച്ച കൃത്യമായ അറിയിപ്പ് എത്തിയിട്ടില്ല.
🇮🇳 My gratitude to the Motherland….
'Padma Bhushan'
My heartfelt thanks to the nation, the people, and the Government for honoring me with this civilian honour.Republic Day Wishes to everyone……
— Mammootty (@mammukka) January 26, 2026
മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍
നടന്‍ മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത് 1998ല്‍ ആണ്. 28 വര്‍ഷം മുന്‍പ്. അന്ന് ജനതാദളിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവര്‍ണ്മെന്‍റാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ജനതാദളിന്റെ ഐ.കെ. ഗുജ്റാള്‍ ആയിരുന്നു അന്ന് പ്രധാനമന്ത്രി. പക്ഷെ രണ്ട് മാസത്തില്‍ ഈ സര്‍ക്കാര്‍ താഴെ വീണു. മമ്മൂട്ടിക്ക് പത്മശ്രീ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത് വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സര്‍ക്കാരില്‍ നിന്നാണ്.
ഈ വരുന്ന മാര്‍ച്ചിലോ ഏപ്രിലിലോ ആണ് പത്മപുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുക. തീയതി സംബന്ധിച്ച കൃത്യമായ അറിയിപ്പ് എത്തിയിട്ടില്ല. അവാര്‍ഡ് നല്‍കുക.
അതിന് ശേഷം 2004 മുതല്‍ 2014 വരെ മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കിയില്ല. ഇപ്പോഴിതാ 2026ല്‍ മോദി സര്‍ക്കാര്‍ തന്നെ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കിയിരിക്കുകയാണ്.
ഏറ്റവും ഉന്നതമായ മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമാണ് മമ്മൂട്ടിക്ക് ഇപ്പോള്‍ നല്‍കുന്ന പത്മഭൂഷണ്‍. ഇതിന് മുകളില്‍ രണ്ട് പദവി കൂടിയേ ഉള്ളൂ- പത്മവിഭൂഷണും ഭാരത് രത്നയും. ന്യൂനപക്ഷസമുദായത്തിലുള്ള വ്യക്തിയായതിനാല്‍ മമ്മൂട്ടി എന്ന നടനെ അവഗണിക്കുന്നു എന്ന് അനാവശ്യമായ വിമര്‍ശനങ്ങള്‍ കേരളത്തില്‍ നിന്നും പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. പക്ഷെ അതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. മമ്മൂട്ടിയെ മോദി സര്‍ക്കാര്‍ തഴയുന്നു എന്ന കേരളത്തിലെ ജിഹാദികളുടെയും മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള ജിഹാദി മാധ്യമങ്ങളുടെയും വിമര്‍ശനത്തിന്റെ കൂടി നട്ടെല്ലൊടിക്കുകയായിരുന്നു പത്മഭൂഷണ്‍ പ്രഖ്യാപനത്തിലൂടെ മോദി സര്‍ക്കാര്‍.
















