കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം.കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോട്ടയത്ത് രണ്ടിടത്ത് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മുഖ്യമന്ത്രി കോട്ടയത്തെത്തിയത്.മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത ബലൂണുകള്‍ പറത്തി പ്രതിഷേധം അറിയിച്ചു.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.















