കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ വീട് കയറി യുവാവിനെ ആക്രമിച്ചു.കോട്ടാത്തല സ്വദേശി അരുണ്‍ജിത്തിനെയാണ് ആക്രമിച്ചത്.അമ്മയുടെ മുന്നിലിട്ടാണ് മകനെ മര്‍ദ്ദിച്ചത്.
നിരവധി കേസുകളില്‍ പ്രതികളായ ബിപിന്‍, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അരുണ്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.കാപ്പാ പ്രതിയായ ബിപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മുന്‍ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.















