പത്തനംതിട്ട: സംസ്ഥാന ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി ചരിത്രമായ മാലാഖ കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി.മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളെയും കുടുംബത്തേയും നേരില്‍ക്കണ്ട് സംസാരിച്ചു.കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു
മുഖ്യമന്ത്രിയ്‌ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ഉണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളോടും മുത്തച്ഛനോടും മറ്റ് ബന്ധുക്കളോടും 15 മിനിട്ടോളം സംസാരിച്ചു.ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.
വാഹനാപകടമുണ്ടായ ഫെബ്രുവരി അഞ്ചിന് മല്ലപ്പള്ളിയിലെ പിതാവിന്റെ വീട്ടില്‍ നിന്നാണ് ആലിന്‍ ഷെറിന്‍ എബ്രഹാമും അമ്മയും അടങ്ങുന്ന കുടുംബം സ്വകാര്യ ചടങ്ങിനായി യാത്രതിരിച്ചത്. വാഹനാപകടത്തില്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എബ്രഹാം മടങ്ങിയത്.















