കൊല്ലം:തെന്മല ചാലിയേക്കരയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ നാട്ടുകാര്‍ തല്ലി.പുറത്തു നിന്നും എത്തിയവരാണ് സ്ത്രീകളെ അസഭ്യം പറഞ്ഞത്.
ഇവര്‍ മദ്യലഹരിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ട അടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. നാട്ടുകാര്‍ കുളിക്കുന്ന തോട്ടിലാണ് പുറത്ത് നിന്നെത്തിയ യുവാക്കള്‍ എത്തിയത്.തോട്ടില്‍ കുളിച്ചുകൊണ്ടിരുന്ന സമീപവാസികളായ സ്ത്രീകളെ യുവാക്കള്‍ അസഭ്യം പറഞ്ഞതോടെ അവര്‍ നാട്ടുകാരെ വിവരം അറിയിച്ചു.
പ്രദേശവാസികള്‍ യുവാക്കളെ ചോദ്യം ചെയ്തതോടെ വലിയ കൈയേറ്റത്തിലേക്ക് എത്തി.തുടര്‍ന്ന് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.തെന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ആരും പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
















