കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളിയില്‍ ആണ് സംഭവം.
അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് ബസ് സ്റ്റേഷനില്‍ എത്തിക്കുക ആയിരുന്നു.
സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് എടുത്തു.തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസില്‍ ആയിരുന്നു അതിക്രമം നടന്നത്.സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.
മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും പ്രതി അതിക്രമം തുടരുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരം അറിയിച്ചു.
















