ഇസ്ലാമാബാദ് : ടി20 ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഡാനിഷ് കനേരിയ. 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ആദ്യ രണ്ട് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്‌ടപ്പെട്ടിരുന്നു.
അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ബാബർ അസമിന്റെ വിക്കറ്റ് കൂടി വീണതോടെ പാകിസ്ഥാന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഒടുവിൽ 114 റൺസിന് ഓൾ ഔട്ടായ അവർ വീണ്ടും ഒരിക്കൽ കൂടി ഇന്ത്യക്ക് മുൻപിൽ അടിയറവ് പറഞ്ഞതിന് പിന്നാലെയാണ് കനേരിയയുടെ പരിഹാസം . “സത്യം പറഞ്ഞാൽ, മത്സരം ബഹിഷ്കരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് നാണക്കേട് കുറയുമായിരുന്നു” എന്നാണ് കനേരിയ എക്സിൽ കുറിച്ചത് . ഈ മത്സരം കളിച്ചില്ലായിരുന്നെങ്കിൽ ഇത്രയും നാണക്കേടാകുമായിരുന്നില്ലെന്ന് പറഞ്ഞു ഡാനിഷ് കനേരിയ പാകിസ്ഥാൻ ടീമിന്റെ പ്രകടനത്തെ പരിഹസിച്ചു.
നേരത്തെ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു . ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹിഷ്കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ പിന്നോട്ട് പോയിരിക്കുന്നത്. എന്നാൽ അതിപ്പോൾ തങ്ങൾക്ക് തന്നെ നാണക്കേടായെന്നാണ് പാകിസ്ഥാനികൾ പറയുന്നത്.പാകിസ്ഥാൻ ആരാധകരും, മുൻ ക്രിക്കറ്റ് കളിക്കാരും, അവരുടെ മാധ്യമങ്ങളും വളരെയധികം അസ്വസ്ഥരാണ്. തെരുവുകൾ മുതൽ സോഷ്യൽ മീഡിയ വരെ എല്ലാവരും തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നു. ചിലർ ടെലിവിഷനുകൾ പോലും തകർത്തു.
















