തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് മംമ്ത മോഹൻദാസ്. വ്യക്തി ജീവിതത്തിൽ വന്ന പ്രശ്നങ്ങളെല്ലാം സധെെര്യം നേരിട്ട മംമ്ത നിരവധി പേർക്ക് പ്രചോദനമാണ്. തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ രോഗാവസ്ഥയിൽ തന്നെ കാണാൻ വന്ന സിനിമാതാരത്തെ പറ്റി മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി സുഹാസിനിയാണ് തന്നെ കാണാൻ വന്നതെന്ന് മംമ്ത വ്യക്തമാക്കി.
എന്ത് കാരണം കൊണ്ടാണ് ആ സന്ദർശനമെന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് സുഹാസിനി മറുപടി നൽകിയത്. ചില കാര്യങ്ങൾക്ക് ഉത്തരമില്ല. അന്ന് വന്നപ്പോൾ മംമ്ത പറഞ്ഞ വാക്ക് എന്റെയുള്ളിൽ ഇന്നുമുണ്ട്. മംമ്തയുടെ അമ്മ പറഞ്ഞത് ഞാൻ ഓർക്കുന്നു. അവളെ ബാധിച്ചതെല്ലാം എനിക്ക് തന്ന് ദെെവത്തിന് എന്തുകൊണ്ട് അവളെ സുഖപ്പെടുത്തിക്കൂട എന്നായിരുന്നു ആ വാക്കുകളെന്നും സുഹാസിനി പറഞ്ഞു. നിങ്ങൾ മാത്രമാണ് സിനിമാ രംഗത്ത് നിന്നും ചികിത്സാ കാലയളവിൽ കാണാൻ വന്നതെന്ന് മംമ്ത പറഞ്ഞപ്പോൾ സുഹാസിനി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
















