ന്യൂദൽഹി: ശബരിമല യുവതീ പ്രവേശമുൾപ്പെടെയുള്ള വിഷയത്തിൽ പുനപ്പരിശോധന ഹർജി ഏപ്രിൽ ഏഴുമുതൽ 9 വരെ നടത്താൻ സുപ്രിംകോടതി. ഒമ്പതംഗ ബഞ്ചായിരിക്കും വാദം കേൾക്കുക. സുപ്രിം കോടതി ചീഫ് ജസ്റ്റീസ്തന്നെയായിരിക്കും അദ്ധ്യക്ഷൻ. പുതിയ ബഞ്ചിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.
മാർച്ച് 14 ന് മുമ്പ് കക്ഷികൾ നിലപാടുകൾ രേഖാമൂലം നൽകാൻ ഇന്ന് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 14 മുതൽ 16 വരെ യുവതീ പ്രവേശത്തെ എതിർക്കുന്നവരുടെ വാദം കേൾക്കും. ഏപ്രിൽ 22 വരെ ഈ കേസിൽ കൂടുതൽ വാദങ്ങൾ ആവശ്യമെങ്കിൽ നടത്തും.
















