തിരുവനന്തപുരം : എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ തിങ്കളാഴ്ച തുടങ്ങും.
20ന് അവസാനിക്കും. മോഡല്‍ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തി സ്‌കോര്‍ വിവരങ്ങള്‍ ഫെബ്രുവരി 25 ന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണമെന്നാണ് പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശം. പൊതുപരീക്ഷ മാര്‍ച്ച് അഞ്ചിനാണ് തുടങ്ങുക. 30ന് അവസാനിക്കും. ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും.
മെയ് എട്ടിന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.
















