തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് അറിയുന്നത്.പൊലീസുകാരനും എസ് എഫ് ഐയും പരാതി നല്‍കി. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടായ സംഭവങ്ങളുടെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും.
ആക്രമിക്കപ്പെട്ട പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. അക്കാര്യവും അന്വേഷിക്കും.എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് പറഞ്ഞു.
















