കോഴിക്കോട്:താമരശേരിയില്‍ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം.പി സി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കല്‍ റോഡില്‍ അല്‍ഫോന്‍സാ സ്‌കൂളിന് സമീപമാണ് സംഭവം.
മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സുമായെത്തിയ രണ്ട് പേരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്‌ക്കാണ് സംഭവം.
ഇതിനിടെ ഒരു ലോറി ഇതുവഴിയെത്തി.ലോറി ഡ്രൈവര്‍ ഹോണ്‍മുഴക്കിയെങ്കിലും യുവാക്കള്‍ റോഡില്‍നിന്ന് മാറിയില്ല. ഡ്രൈവറെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയുംചെയ്തു.
പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















