Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിരക്കഥയിലും പോലീസ് വേഷങ്ങളിലും തിളങ്ങി

സുനീഷ് മണ്ണത്തൂര്‍ by സുനീഷ് മണ്ണത്തൂര്‍
Feb 15, 2026, 04:59 pm IST
in Varadyam, Entertainment

പോലീസ് സബ് ഇന്‍സ്‌പെക്‌റായ ഷാജിയുടെ ഓരോ കഥകള്‍ക്കും ഒരു അനുഭവമുണ്ട്. സര്‍വ്വിസിലിരിക്കെ നേരിട്ട് അനുഭവിച്ച സംഭവങ്ങള്‍ അക്ഷരങ്ങളിലുടെ കഥകളായി മാറുന്നു. പോലീസ് സ്റ്റോറികളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഷാജി മാറാട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇലവീഴാ പൂഞ്ചിറയുടെ തിരക്കഥയിലൂടെയാണ് മലയാളികള്‍ ഈ പേര് ശ്രദ്ധിച്ചത്. അടുത്തിടെ ഇറങ്ങിയ പാതിരാത്രി എന്ന് ചിത്രത്തിന്റെ കഥയും ഷാജിയുടേയാണ്. കോട്ടയം എസ്പിയുടെ കീഴിലുള്ള എ.ആര്‍. ക്യാമ്പിലെ എസ്‌ഐ ഷാജി മാറാട് പോലീസ്, സിനിമാ ജീവിതത്തെക്കുറിച്ച് ജന്മഭൂമിയോട് മനസ്സുതുറക്കുകയാണ്.

കാക്കിക്കുള്ളിലെ കലാഹൃദയം എന്ന് തമാശ രൂപേണ പറയുമെങ്കിലും താങ്കളുടെ കാര്യത്തില്‍ അത് സത്യം തന്നെയല്ലെ?

കാക്കിക്കുള്ളിലെ കലാഹൃദയം എന്ന പ്രയോഗം അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറഞ്ഞതാണല്ലോ കേരള പോലീസിലെ കാക്കിക്കുള്ളിലെ കലാകാരന്മാരെക്കുറിച്ചാണെങ്കില്‍ ഞങ്ങള്‍ക്ക് മുമ്പ് വന്നിട്ടുള്ള ധാരാളം കലാകാരന്മാരുണ്ട്. അതില്‍ അഭിനേതാക്കളും എഴുത്തുകാരും ഉള്‍പ്പെടും. ഗാനമേളകളില്‍ നന്നായി പാട്ടുപാടുന്നവരും, കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നവരും ധാരാളം ഉണ്ട്. ഒരു പക്ഷേ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറച്ചു കൂടുതല്‍ ആറിയപ്പെടുന്നു എന്ന് മാത്രം. നമ്മള്‍ എല്ലാവരും സ്‌കൂളില്‍നിന്നും കോളേജിലുമൊക്കെ പഠിച്ചു വരുന്നവരാണല്ലോ. അപ്പോള്‍ അവിടുന്നൊക്കെ കിട്ടുന്ന കലാനുഭവ കാക്കിക്കുള്ളില്‍ വരുമ്പോഴും ഉണ്ടാകും. ചിലര്‍ അത് അവസാനം വരെ കൊണ്ടുപോകും. മറ്റുചിലര്‍ ഡ്യൂട്ടി തിരക്കില്‍ ഉപക്ഷേിക്കും.

2022ല്‍ പുറത്തിറങ്ങിയ ഇലവീഴാ പൂഞ്ചിറയാണ് തിരക്കഥ എഴുതിയ പ്രധാന ചിത്രം. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എങ്ങനെയാണ് ഇതില്‍ എത്തിയത്?

എന്റെ കുടുംബത്തില്‍ ആരും അങ്ങനെ കഥയോ കവിതയോ എഴുതുന്നവരില്ല. എനിക്ക് ഈ ഒരു കഴിവ് കുറച്ചെങ്കിലും വന്നത് പുസ്തക വായനയിലൂടെയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ കഥകള്‍ പറയാറുണ്ട്. അത് എനിക്ക് നല്ലൊരു പ്രോത്സാഹനമായിരുന്നു. പറയുന്ന കഥകള്‍ ഇഷ്ടപ്പെടുന്നു എന്ന് തോന്നിയതുകൊണ്ട് ഞാന്‍ എന്നിലെ എഴുത്തുകാരനെ കണ്ടെത്തി. നേരിട്ട് കണ്ടും അറിഞ്ഞും വായിച്ചും പരിചയപ്പെടുന്ന ആളുകളില്‍ നിന്നൊക്കെ കഥകളെ കണ്ടെത്താന്‍ പറ്റുന്ന ഒരു മനസ്സുണ്ടാവുക ഇത് എനിക്ക് മത്രമല്ല ആര്‍ക്കും സാധിക്കും.

നമ്മള്‍ കാണുന്ന കാഴ്ചകളേയും സംഭവങ്ങളും നമ്മുടേതായ ഒരു കാഴ്ചപ്പാടില്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ശ്രദ്ധിക്കാതെ രീതിയില്‍ നമുക്ക് അവതരിപ്പിക്കാന്‍ പറ്റില്ല. ഇങ്ങനെഒരു വശം അത് പ്രസന്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നോ മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നിടത്ത് നമുടെ എഴുത്ത് ഒകെ ആകും. അത് മറ്റുള്ളവര്‍ ശ്രദ്ധിക്കും. എനിക്ക് സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം കിട്ടിയത് കൊണ്ട് എന്റെ കഥകള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. അഭിനയിക്കുവാന്‍ ഒരുപാട് ഇഷ്ടമാണ്. നല്ലവേഷങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജു, കാര്‍ബണ്‍, പൂമരം, സല്യൂട്ട്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, ഇതെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായി. ഇത് താങ്കളുടെ കരിയറില്‍ ഒരു ബൂസ്റ്റ് അപ്പ് ആയി തോന്നുണ്ടോ?

കോണ്‍ഫിഡന്‍സുണ്ട്. പക്ഷേ ഇതുവരെ വന്നിരിക്കുന്ന ചെറിയ റോളുകള്‍ ആണെങ്കിലും അത് എന്നേകൊണ്ടാവുന്ന രീതിയില്‍ നന്നായി ചെയ്തു എന്നാണ് വിശ്വാസം. മറ്റേത് പ്രേക്ഷകരാണ് പറയേണ്ടത്. പക്ഷേ ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കുവാന്‍ പോയതുകൊണ്ടാണ് എഴുതിയ കഥകള്‍ മറ്റുള്ളവരോട് പറയാനും സിനിമാ പ്രവര്‍ത്തകരുമായി അടുത്തിടപെഴകാനും സാധിച്ചത്.

ഒരു പോലീസുകാരന്‍ എങ്ങനെ കഥാകാരനായി, സ്‌കൂള്‍ കോളജ് കലാജീവിതം ഒന്ന് ഓര്‍ത്തെടുക്കാമോ?
ഒരു പോലീസുകാരന്‍ എങ്ങനെ കലാകാരനായി എന്ന ചോദ്യത്തിനേക്കാള്‍ എന്തുകൊണ്ട് ഒരു പോലീസുകാരന്‍ കലാകാരന്‍ ആകുന്നില്ല എന്ന ചോദ്യത്തിനാണ് പ്രാധാന്യം. കാരണം ഒരു പോലീസുകാരന്‍ അവന്റെ നിത്യജീവിതത്തില്‍ 100 കണക്കിന് കഥകള്‍ കാണുകയോ കേള്‍കക്കുകയോ ചെയ്യുന്നുണ്ട്. ഒരു പക്ഷേ പുറത്തുള്ള ജനങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും കൂടുതല്‍ കഥകളുണ്ട്. രാവിലെ ഒരു സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരന്‍ ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പേപ്പറില്‍ എഴുതി വെച്ചാല്‍ അതിനിന്നെല്ലാം കഥകള്‍ കിട്ടും. അതുകൊണ്ട് പോലീസുകാരന്‍ എഴുത്തുകാരന്‍ ആകുന്നതില്‍ അതിശോക്തിയില്ല.

ഡിജിപി മുതല്‍ കോണ്‍സ്റ്റബിള്‍ വരെ ഇഷ്ടം പോലെ കഥകള്‍ പറയാനുണ്ടാകും. അവരുടെ സര്‍വ്വീസ് ജീവിതത്തില്‍ അത്രമാത്രം അനുഭവങ്ങളുണ്ട്. ജനങ്ങള്‍ മനസ്സിലാക്കിയതും അതിന്റെ യഥാര്‍ത്യങ്ങളും എന്താണെന്നും കൃത്യമായി അറിയാം. പോലീസുകാരന്‍ ഒരു കേസ് തയ്യാറാക്കി കോടതിയില്‍ നല്‍കി അതിലെ പ്രതിക്ക് ശിക്ഷമേടിച്ച നല്‍കുന്നതിന് തയ്യാറാക്കുന്നത് നീണ്ട പ്രക്രിയയാണല്ലോ. അതൊരു തിരക്കഥ തയ്യാറാക്കല്‍ തന്നെ ആണ്. പക്ഷേ എനിക്ക് അങ്ങനെ കേസ് എഴുതിയോ അന്വേഷിച്ച് പോയ എക്‌സ്പീരിയന്‍സ് ഇല്ല. പോലീസുകാരായ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുള്ള അനുഭവങ്ങള്‍ ഒരുപാട് എന്റെ കഥകളില്‍ കേറിയിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ക്കൊക്കെ പങ്കെടുത്തിട്ടുണ്ട്. സിനിമ എഴുതണമെന്നും ഡയറക്ടര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. വിരമിച്ചിട്ടായാലും സിനിമയില്‍ ഞാന്‍ ശ്രമിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു. സിനിമയുടെ മേഖലയില്‍ എത്തുവാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അതിന് വേണ്ടികുറേ ഏറെ പണിപ്പെട്ടു.

ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സഹകരണം എങ്ങനെ?
നല്ല സഹകരണമാണ്. അതുകൊണ്ടാണ് എനിക്ക് എന്തെങ്കിലും മൊക്കെ ചെയ്യാന്‍ പറ്റുന്നത്. അഭിനയിക്കാനും എഴുതുവാനുമള്ള അവസരങ്ങര്‍ ലഭിക്കുന്നുണ്ട്. ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണം കൊണ്ടുമാത്രമാണ് ഇതെല്ലാം സാധിക്കുന്നത്. പൊതുവെ നല്ല ടെന്‍ഷനുള്ള ജോലിയാണ്. അതില്‍ നിന്ന് അല്പം മോചനം ലഭിക്കുവാന്‍ കലാപരമായി എന്തെങ്കിലും കഴിവുള്ളവര്‍ക്ക് സാധിക്കുന്നുണ്ട്.

പാട്ട് വാദ്യോപകരണങ്ങള്‍, ചിത്ര രചന, എന്നിങ്ങനെ എന്തെങ്കിലും ആക്ടിവിറ്റിസ് കാണും. പോലീസുകാരുടെ ഇടയിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും ആത്മഹത്യകള്‍ അടക്കമുള്ള പ്രവണതകളില്‍ നിന്നും മോചനം ലഭിക്കും. നമ്മുടെ മേലുദ്യോഗസ്ഥര്‍ നമ്മളെ കാണുമ്പോള്‍ ഏതാ പുതിയ പ്രൊജക്ട്, അടുത്ത പരിപാടി എന്താണ്, ഒന്നും ചെയ്യുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നമുക്ക് അഭിമാനമാണ്. മേലുദ്യോഗസ്ഥരുടേയും, സഹപ്രവര്‍ത്തകരുടേയും ഡിപ്പാര്‍ട്ടു മെന്റിന്റേയും സഹകരണം കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്തുവാന്‍ സാധിച്ചത്.

ഇനി വരാനിരിക്കുന്ന പ്രോജക്ടുകള്‍?
എം.പത്മകുമാര്‍ സംവിധാനം ചെയ്ത് റോഷന്‍ മാത്യു നായകനാകുന്ന തിരക്കഥ, രണ്ട് പ്രൊജക്ട് സംസാരിച്ച് നില്‍ക്കുന്നു. അഭിനയിക്കുന്നതില്‍ കിരണ്‍ദാസിന്റെ പേരിടാത്തെ പുതിയ ചിത്രത്തില്‍ നല്ലൊരുറോളുണ്ട്.

Tags: screenwriterMalayalam Movie Industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കല്‍പനാ കാകളികള്‍ 5: ഹരിതം ഹരിനാമഗീതം

Varadyam

കല്‍പനാ കാകളികള്‍-4: സന്ധ്യകള്‍ ചാലിച്ച സിന്ദൂരം

Varadyam

ഒറ്റക്കമ്പിയുള്ള തംബുരു

അനു കുരിശിങ്കല്‍ മഞ്ജുവാര്യര്‍ക്കൊപ്പം പുരസ്‌കാരദാന ചടങ്ങില്‍
Varadyam

സബ് ടൈറ്റില്‍സ് അത്ര ചെറിയ പണിയല്ല

Editorial

അഭിനയ ചക്രവര്‍ത്തി അംഗീകാര നെറുകയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.