Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിളവ് സംരക്ഷിക്കാനും നിര്‍മിതബുദ്ധി

രുബല്‍ ചിബ് by രുബല്‍ ചിബ്
Feb 15, 2026, 03:09 pm IST
in Main Article

ഭാരതത്തില്‍ നിര്‍മിത ബുദ്ധിയെക്കുറിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ പക്വത കൈവരിക്കുന്നു. കേവല ശേഷികളില്‍ നിന്ന് പ്രായോഗിക സ്വാധീനങ്ങളിലേക്ക് അതിന്റെ ശ്രദ്ധാകേന്ദ്രം മാറുകയാണ്. സൈദ്ധാന്തികമായി നിര്‍മിതബുദ്ധി എന്തു ചെയ്യുന്നുവെന്നതിലപ്പുറം പ്രായോഗികമായി എന്ത് പരിഹാരങ്ങള്‍ക്ക് എഐ ഉപയോഗിക്കാമെന്നതിലേക്ക് ചര്‍ച്ചകള്‍ വളരുകയാണ്. ഭക്ഷ്യ-കാര്‍ഷിക മേഖലകളെപ്പോലെ ഈ വ്യത്യാസം പ്രകടമായി കാണാനാവുന്ന മറ്റ് മേഖലകള്‍ കുറവാണ്. കാരണം ഈ മേഖലകളില്‍ കാര്യക്ഷമതയില്ലായ്‌മ ചെറിയൊരു പ്രശ്‌നമല്ല, മറിച്ച് വ്യവസ്ഥയുടെ തന്നെ ഭാഗമാണ്. അതിനാല്‍ കാലാവസ്ഥ, വിതരണ ശൃംഖല, വിപണി എന്നിവയുടെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതികവിദ്യ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഈ പ്രശ്‌നത്തെ ഭക്ഷ്യസംവിധാനങ്ങള്‍ വ്യക്തമായി തുറന്നുകാട്ടുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ ആവശ്യമായതിലുമേറെ ഉല്പാദനം ഭാരതത്തില്‍ നടക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും ഏകദേശം 6.8 കോടി ടണ്‍ ഭക്ഷണം നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍. വിളവെടുപ്പിന് ശേഷം 35 മുതല്‍ 40 ശതമാനം വരെ പഴങ്ങളും പച്ചക്കറികളും നശിച്ചുപോകുന്നു. ഇത് ഉല്പാദനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയല്ല; മറിച്ച് തടയാനാവുന്ന നഷ്ടമാണ്. ഈ നഷ്ടം ദൗര്‍ലഭ്യം മൂലമുണ്ടാകുന്നതല്ല, മറിച്ച് വിളവെടുപ്പും ഉപഭോഗവും തമ്മിലും വിവരങ്ങളും തീരുമാനങ്ങളും തമ്മിലും കൃത്യമായ വിന്യാസമില്ലാത്തതിനാല്‍ സംഭവിക്കുന്നതാണ്. ഗുണനിലവാരവും സമയക്രമവും സംബന്ധിച്ച വിശ്വസനീയ തത്സമയ വിവരങ്ങളുടെ അഭാവം വര്‍ഷങ്ങളായി നമ്മുടെ കര്‍ഷകര്‍ക്കും നിയന്ത്രണ ഏജന്‍സികള്‍ക്കും വെല്ലുവിളിയാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ക്കായി രൂപകല്പന ചെയ്യുന്ന നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഈ വിടവ് നികത്താന്‍ വഴിയൊരുക്കുന്നു.

ജൈവിക യാഥാര്‍ത്ഥ്യവും സാമ്പത്തിക തീരുമാനങ്ങളും തമ്മിലെ ഈ വിടവിലാണ് പ്രായോഗിക നിര്‍മിതബുദ്ധിയ്‌ക്ക് വലിയ സ്വാധീനം ചെലുത്താനാവുന്നത്. ക്യുസെന്‍സ് ലാബ്‌സില്‍ ഞങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത് ലളിതമായ ഒരു നിരീക്ഷണത്തോടെയാണ്: ഭാരതത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പണമിടപാടുകളിലും വ്യക്തിഗത തിരിച്ചറിയല്‍ രേഖകളിലും സേവന വിതരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഗുണനിലവാരം വിലയിരുത്തുന്ന കാര്യത്തില്‍ ഭക്ഷ്യ സമ്പദ്വ്യവസ്ഥ ഇപ്പോഴും വ്യാപകമായി പരമ്പരാഗത രീതിയില്‍ തുടരുന്നു. ഞങ്ങള്‍ വികസിപ്പിച്ച ‘ക്യൂസ്
കാന്‍’ എഐ അധിഷ്ഠിത സെന്‍സിങ് സംവിധാനം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പിയും കൃത്രിമ ഘ്രാണശേഷിയുമുപയോഗിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ആന്തരിക ഗുണനിലവാര സൂചനകള്‍ ശേഖരിക്കുകയും തീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തില്‍ അവ ഉപയോഗപ്രദമായ വിവരങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. കേവലം യാന്ത്രികവല്‍ക്കരണത്തിനപ്പുറം കുറഞ്ഞ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും അവരുടെ അനിശ്ചിതത്വങ്ങള്‍ കുറയ്‌ക്കാന്‍ വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്.

നിര്‍മിതബുദ്ധിയുടെ ഫലപ്രാപ്തി അടിസ്ഥാനപരമായി അതിന്റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഈ അനുഭവങ്ങള്‍ അടിവരയിടുന്നത്. വിദേശ വിവരശേഖരങ്ങളിലോ ഏകീകൃത വിതരണ ശൃംഖലകളിലോ പരിശീലിപ്പിക്കപ്പെട്ട എഐ മോഡലുകള്‍ വിളവൈവിധ്യങ്ങളും കാലാവസ്ഥയും സംഭരണരീതികളും വിപണി ഘടനകളും ഓരോ പ്രദേശത്തും വലിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നു. ഭക്ഷ്യസംവിധാനങ്ങളില്‍ പ്രത്യേകിച്ച് കൃത്യത എന്നത് പ്രാദേശികതയില്‍ നിന്ന് വേര്‍പെടുത്താനാകില്ല. ഭാരതീയ ഉല്പന്നങ്ങളെയും വിതരണ രീതികളെയും ജനങ്ങളുടെ പെരുമാറ്റരീതികളെയും മനസ്സിലാക്കാത്ത നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ അനുകൂല സാഹചര്യത്തില്‍ പോലും പ്രയോജനരഹിതമാകാനും ഏറ്റവും മോശം സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ വരെ നല്‍കാനും സാധ്യതയുണ്ട്.

അതുകൊണ്ടാണ് സ്വന്തം നിയന്ത്രണത്തിലുള്ളതും രാജ്യത്തെ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്നതുമായ നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ക്ക് നിലവിലെ നയങ്ങള്‍ നല്‍കുന്ന മുന്‍ഗണന സന്ദര്‍ഭോചിതവും അത്യന്താപേക്ഷിതവുമാകുന്നത്. നിര്‍മിതബുദ്ധിയെ സമീപിക്കുന്ന രീതിയില്‍ സര്‍ക്കാരിനുണ്ടായ വ്യക്തമായ മാറ്റത്തെയാണ് ഇന്ത്യ എഐ ദൗത്യം സൂചിപ്പിക്കുന്നത്. അതായത്, നിര്‍മിതബുദ്ധിയെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത അത്യാധുനിക സാങ്കേതികവിദ്യയായല്ല, മറിച്ച് വികസനത്തിന്റെ അടിസ്ഥാന സൗകര്യമായാണ് സര്‍ക്കാര്‍ കാണുന്നത്. തദ്ദേശീയ എഐ ആപ്ലിക്കേഷനുകള്‍ക്കുവേണ്ടി നടത്തുന്ന ധനവിനിയോഗം, ദേശീയ കംപ്യൂട്ട് ശേഷിയിലെ നിക്ഷേപം, ഭാരതീയമായ വിവരശേഖരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, ഓരോ മേഖലയ്‌ക്കും അനുയോജ്യമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാക്കുന്ന പരിപാടികള്‍ എന്നിവയിലൂടെ ഈ ദൗത്യം പ്രാദേശിക ആവശ്യങ്ങളിലധിഷ്ഠിതമായിരിക്കും. തദ്ദേശീയ മാതൃകകളെയും സ്റ്റാര്‍ട്ടപ്പുകളെയും പൊതുതാല്പര്യ പദ്ധതികളെയും പിന്തുണയ്‌ക്കുന്നതിലൂടെ മറ്റ് ഭൂപ്രദേശങ്ങളില്‍ നിന്ന് കടമെടുക്കുന്നതിന് പകരം ഭാരതീയ സാഹചര്യങ്ങള്‍ക്കായി രൂപകല്പന ചെയ്ത എഐ സംവിധാനങ്ങള്‍ക്ക് ദൗത്യം ഇടമൊരുക്കുന്നു.

എന്തുകൊണ്ടാണ് ഇതിന് ഇത്രയേറെ പ്രാധാന്യമെന്ന് ഭക്ഷ്യ-കാര്‍ഷിക മേഖലകള്‍ വ്യക്തമാക്കുന്നു. വിളവെടുപ്പാനന്തര നഷ്ടം കുറയ്‌ക്കുന്നത് കര്‍ഷകരുടെ വരുമാനത്തെയും ഭക്ഷണസാധനങ്ങളുടെ വിലയെയും പരിസ്ഥിതിയെയും നേരിട്ട് സ്വാധീനിക്കുന്ന കാര്യമാണ്. വിളവ് വര്‍ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കര്‍ഷകര്‍ അവരുടെ രീതികള്‍ മാറ്റുകയോ പുതിയ വളവും വിത്തുകളും ഉപയോഗിക്കുകയോ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഗുണനിലവാരം കൃത്യമായി പരിശോധിക്കുന്നത് വിതരണ ശൃംഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുകയും കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട ചോദ്യവും അത്രതന്നെ പ്രധാനമാണ്. നിര്‍മിതബുദ്ധി പൊതുനന്മയ്‌ക്കായി ഉപയോഗിക്കപ്പെടണമെങ്കില്‍ അത് വന്‍കിട സംരംഭങ്ങള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കണം. രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ അനൗപചാരിക വിപണികളില്‍ പ്രവര്‍ത്തിക്കുന്നതും പ്രാദേശിക ഭാഷകളെ പിന്തുണയ്‌ക്കുന്നതും മനുഷ്യന്റെ തീരുമാനങ്ങളെ മറികടക്കുന്നതിന് പകരം അവയെ കൂടുതല്‍ ശാക്തീകരിക്കുന്നതുമായ ഉപകരണങ്ങളാണ് ആവശ്യം. സുതാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വിശ്വാസം നേടിയെടുക്കാന്‍ പ്രയാസപ്പെടും. അദൃശ്യമായ വിവരങ്ങളെ പുറത്തുകൊണ്ടുവന്ന് ശരിയായ തീരുമാനങ്ങളെടുക്കാന്‍ മനുഷ്യനെ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കാനാണ് കൂടുതല്‍ സാധ്യത.

ഇത്തരം വ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമാകുന്ന ഘട്ടത്തിലാണ് രാജ്യ തലസ്ഥാനത്ത് 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി’ വന്നെത്തുന്നത്. ആഗോളതലത്തില്‍ നിര്‍മിതബുദ്ധിയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അധികാര കേന്ദ്രീകരണത്തിലും വിവരങ്ങളുടെ അസമത്വത്തിലും പാരിസ്ഥിതിക ആഘാതങ്ങളിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വികേന്ദ്രീകൃതവും, സന്ദര്‍ഭോചിതവും യഥാര്‍ത്ഥ സാമ്പത്തിക വ്യവസ്ഥകളില്‍ ഉള്‍ച്ചേര്‍ന്നതുമായ പുതിയൊരു പാത ലോകത്തിനുമുന്നില്‍ തുറക്കാന്‍ ഭാരതത്തിന് മികച്ച അവസരമുണ്ട്. ഈ ചരിത്രഗാഥയില്‍ കൃഷിയും ഭക്ഷ്യവിതരണവും കാലാവസ്ഥാ അതിജീവനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഷയങ്ങളല്ല; മറിച്ച് അവ കേന്ദ്രസ്ഥാനത്താണ്.

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി അടുത്തു വരുമ്പോള്‍ നയരൂപകര്‍ത്താക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സംരംഭകര്‍ക്കും മുന്നിലെ ദൗത്യം എഐ ഉപയോഗം വിവേചനരഹിതമായി ത്വരിതപ്പെടുത്തുകയല്ല, മറിച്ച് ചിന്താപരമായ രീതിയില്‍ അതിനെ ആഴത്തില്‍ വ്യാപിപ്പിക്കുകയെന്നതാണ്. എഐ മോഡലുകളുടെ നിലവാരസൂചികകള്‍ നോക്കിയല്ല അതിന്റെ വിജയം അളക്കേണ്ടത്; മറിച്ച്, പാഴാകല്‍ കുറയ്‌ക്കാനും വരുമാനം സുസ്ഥിരമാക്കാനും അതിജീവനശേഷി വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടോ എന്നതായിരിക്കണം അളവുകോല്‍. ഭക്ഷ്യസംവിധാനങ്ങളിലും ഇന്ത്യയുടെ വികസന യാത്രയിലെ മറ്റ് പല മേഖലകളിലുമെന്നപോലെ കൃത്യസമയത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നുവെന്നതാണ് നിര്‍മിതബുദ്ധി നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സംഭാവന.

Tags: PM NarendramodiAI skill development
രുബല്‍ ചിബ്
രുബല്‍ ചിബ്
ക്യുസെന്‍സ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകയാണ് ലേഖിക [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാർക്ക് കാർണിക്ക് ഇന്ത്യയുടെ അഭിനന്ദനം, കാനഡ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആദ്യ സന്ദേശവുമായി പ്രധാനമന്ത്രി മോദി

Article

ആഗോള AI നൈപുണ്യ വികസനത്തിൽ ഇന്ത്യ ഒന്നാമത്  ; : ചെലവ് കുറഞ്ഞ നൂതനാശയങ്ങളിലൂടെ ഭാവി സുദൃഢമാക്കുന്നു

India

മഹാകുംഭമേള: ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

സെലന്‍സ്‌കിക്ക് വീണ്ടും ഉറച്ച ഉറപ്പ്: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് ഉടന്‍ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

India

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയില്‍; 76,000 കോടിയുടെ വാധ്വന്‍ തുറമുഖ പദ്ധതിക്ക് തറക്കല്ലിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.