കൊല്ലം:തടി കയറ്റിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നതില്‍ തൊഴിലാളികളെ പരസ്യമായി ശാസിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്താണ് സംഭവം.
തടികള്‍ ഇട്ടതിനെ തുടര്‍ന്ന് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ പുന്നല – അലിമുക്ക് റോഡില്‍ തകരാര്‍ സംഭവിച്ചു. ഇതു കണ്ട മന്ത്രി വാഹനം നിര്‍ത്തി അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ ശാസിക്കുകയായിരുന്നു.
ഇത് ദ്രോഹമാണെന്ന് പറഞ്ഞ മന്ത്രി ഇവിടെ നിങ്ങള്‍ തന്നെയല്ലേ താമസിക്കുന്നതെന്നും റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂവെന്നും നിലപാടെടുത്തു. തുടര്‍ന്ന് എന്‍ജിനീയറെ വിളിച്ചു വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാന്‍ വേണ്ട നടപടികള്‍ വേണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇതിനുശേഷമാണ് മന്ത്രി പോയത്.
















