ന്യൂദല്‍ഹി: നോയിഡയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കമിതാക്കളെ വെടിയുതിര്‍ത്തു മരിച്ച നിലയില്‍ കണ്ടെത്തി. ത്രിലോക്പുരി സ്വദേശി സുമിത്ത് (20), നോയിഡ സെക്ടര്‍ 58 സ്വദേശി രേഖ (20) എന്നിവരുടെ മൃതദേഹങ്ങളാണ് ടാറ്റ ആള്‍ട്രോസ് കാറില്‍ തലയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കാര്‍ അകത്തു നിന്ന് ലോക്ക് ചെയ്തിരുന്നു. രേഖയെ വെടിവച്ച ശേഷം സുമിത് സ്വയം വെടിവച്ചതായാണ് സൂചന. ഡ്രൈവര്‍ സീറ്റിലിരുന്നിരുന്ന സുമിത്തിന്റെ കൈയില്‍ പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. കാറില്‍ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം മുതല്‍ ഇരുവരെയും കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
















