തിരുവനന്തപുരം: മാളില്‍ വച്ച് എസ് എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ കേസെടുത്തു.എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സഹോദരിക്കൊപ്പം മാളിലെത്തിയ എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മിഥുന്‍ റോയി വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല.
എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.ആയുധമുപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിലാണിത്.മിഥുന്‍ റോയ് കൈയില്‍ കിടന്ന ഇടി വള ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.
സിറ്റി പൊലീസ് കമ്മീഷണര്‍ ഇടപെട്ടതോടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം കേസെടുത്തത്.പുതുവത്സര രാവില്‍ ശംഖുംമുഖം കടപ്പുറത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി ജെ പാര്‍ട്ടി നടത്തിയതിനെ പൊലീസ് തടയുകയും തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് സംഘത്തില്‍ മിഥുന്‍ റോയിയും ഉണ്ടായിരുന്നു.ഇതിന്റെ പ്രതികാരമായാണ് ഇന്ന് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
പൊലീസുകാരനെതിരെ കേസെടുത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.
















