അമൃതപുരി: ഭാരതത്തിന്റെ അതേ തനിമയില്‍ തന്നെ ഭാരതത്തിന്റെ ജീവിതമൂല്യങ്ങള്‍ പുതിയ തലമുറയ്‌ക്ക് കൈമാറുക എന്നതാണ് നമ്മുടെ ദൗത്യമെന്ന് ജന്മഭൂമി എംഡിയും രാഷ്‌ട്രീയ സ്വയംസേവക് സംഘം ദക്ഷിണ ക്ഷേത്രീയ കാര്യവാഹുമായ എം.രാധാകൃഷ്ണന്‍. അമൃതപുരിയിൽ രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാ
റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദ സ്വാമികള്‍ ചൂണ്ടിക്കാണിച്ചത് നിങ്ങള്‍ ഭാരതത്തിന്റെ ചരിത്രം പഠിക്കണമെങ്കില്‍ സോമനാഥ ക്ഷേത്രത്തെ നോക്കണം എന്നാണ്. അതുപോലെ തന്നെയാണ് അയോധ്യയും. അത് കേവലമൊരു തര്‍ക്ക മന്ദിരമല്ലായിരുന്നു. അത് ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടാണ് ഇന്നും രാമക്ഷേത്രത്തെ മനസുകൊണ്ട് വിശ്വസിക്കാനാവാത്തത്. കേവമൊരു ക്ഷേത്രമല്ല രാഷ്‌ട്ര ക്ഷേത്രത്തിന്റെ അഭിമാനസ്തംഭമാണ് അയോധ്യയിലേതെന്ന് അദ്ദേഹം പറഞ്ഞു.
















