ശബരിമല: സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്തെ സ്വര്‍ണപ്പാളികളില്‍ നിന്നും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്കായി ജാംഷെഡ്പൂരിലേക്ക് അയക്കും.അന്വേഷണം അന്തിമഘട്ടത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു
ജംഷെഡ്പൂരിലെ സിഎസ്ഐആര്‍ ലാബിലാണ് പരിശോധന.ഒരാഴ്ചയ്‌ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ വി എസ് എസ് സിയില്‍ പരിശോധന നടത്തിയെങ്കിലും വിശദ ഫലത്തിനായാണ് ജംഷെഡ്പൂരിലെ സിഎസ്ഐആര്‍ ലാബിലേക്കയയ്‌ക്കുന്നത്. ശാസ്ത്രീയ പരിശോധനയുടെ ഫലം വരുന്ന മുറയ്‌ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
















