തിരുവനന്തപുരം: ചൂട് വര്‍ധിച്ചതിനാല്‍ സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു. പകല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ കണക്കിലെടുത്താണ് നടപടി.
മേയ് 20 വരെയാണ് ക്രമീകരണം. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയാണ്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്‌ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്‌ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്നു മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു.
1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.
















