കൊച്ചി: വിവാഹമോചിത ആയ യുവതിയോട് ചങ്ങാത്തം കൂടി ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചു. ബിസിനസ് തുടങ്ങാം എന്ന് പറഞ്ഞ് 16 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കിയപ്പോള്‍ സ്വര്‍ണവും പണവും തിരികെ ആവശ്യപ്പെട്ട യുവതിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന് പരാതിയിലിണ്ട്. ടി.ടി.ആര്‍ ആയി ആള്‍മാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇയാള്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
















