തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സീനിയര്‍ റസിഡന്റ് ന്യൂറോ സര്‍ജനെന്ന് പറഞ്ഞ് യുവതി എത്തിയത്.
പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റിക്കാര്‍ കാര്യം അധികൃതരെ അറിയിച്ചു. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വേഷം മാറി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.പിന്നീട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.ഇവ എന്നാണ് പേരെന്ന് യുവതി പറഞ്ഞു. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
















