ഭുവനേശ്വർ : സാംബൽപൂർ ജില്ലയിലെ ബംറ ബ്ലോക്കിൽ 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. മുൻപ് പാസ്റ്റർമാരുടെ സ്വാധീനത്താൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ഒറ്റക്കെട്ടായി ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത് . വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ധർമ്മ പ്രസാർ വിഭാഗ് സോൾബാഗ ഗ്രാമത്തിലെ വേദമത മഹിളാ സേവാ ആശ്രമത്തിലാണ് പഞ്ചകുണ്ഡ്യ ധർമ്മരക്ഷാ യജ്ഞം സംഘടിപ്പിച്ചത്.
വിഎച്ച്പി കാര്യകർത്താക്കളിൽ നിന്ന് നിരന്തരമായ കൗൺസിലിംഗും ബോധവൽക്കരണ ശ്രമങ്ങളും ലഭിച്ചതിന് ശേഷം അവർ തങ്ങളുടെ “യഥാർത്ഥ വിശ്വാസത്തിലേക്ക്” മടങ്ങാൻ തീരുമാനിക്കുകയായിരുന്നു . വേദമന്ത്രങ്ങളും ആചാരങ്ങളും അനുസരിച്ചാണ് ചടങ്ങ് നടത്തിയത്. ഹവനമടക്കമുള്ള ചടങ്ങുകളും നടത്തി . നിരവധി സന്യാസിശ്രേഷ്ടന്മാരും , മതനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കൈസായ് ബഹാലിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് യജ്ഞ വേദിയിലേക്ക് ഘോഷയാത്രയും നടന്നു. വിഎച്ച്പിയുടെ ധർമ്മ പ്രസാർ വിഭാഗിന്റെ മുതിർന്ന പ്രവർത്തകനായ അച്യുതാനന്ദ കറിന്റെ മാർഗനിർദേശപ്രകാരമാണ് പരിപാടി നടത്തിയത്. ‘ഞങ്ങൾ അവരുടെ വാക്കുകൾ വിശ്വസിച്ചു, പക്ഷേ പിന്നീട് ഈ ഉറപ്പുകൾ സത്യമല്ലെന്ന് മനസ്സിലായി. എന്റെ പിതാവിന്റെ ആരോഗ്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. മതം മാറിയതിനുശേഷം, ഞങ്ങളെ പതിവ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ നിർബന്ധിച്ചു, പക്ഷേ ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഫലിച്ചില്ല. ഇപ്പോഴാണ് യഥാർത്ഥ സംതൃപ്തി അനുഭവിക്കുന്നത് . ‘ എന്നാണ് മതം മാറിയവർ പറയുന്നത് .
.
















