ചെന്നൈ: പുരാതന ഭാരതത്തിന്റെ സമുദ്ര ചരിത്രാന്വേഷണത്തിനിടെ ഈജിപ്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളില്‍ നിന്ന് 2000 വര്‍ഷം പഴക്കമുള്ള തമിഴ്- ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെടുത്തു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോസാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇംഗോ സ്‌ട്രോച്ചും പാരിസിലെ ഫ്രഞ്ച് സ്‌കൂള്‍ ഓഫ് ഏഷ്യന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ഷാര്‍ലറ്റ് ഷ്മിഡിനൊപ്പം നടത്തിയ അന്വേഷണത്തിലാണ് ആറ് ശവകുടീരങ്ങളില്‍ കൊത്തിയ ഏകദേശം 30 ലിഖിതങ്ങള്‍ കണ്ടെത്തിയത്.
‘സികൈ കൊറാന്‍ വര കാന്ത’ എന്ന് ഒരു ലിഖിതത്തില്‍ എഴുതിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഈജിപ്തിലെ തമിഴ് സാന്നിധ്യത്തിന്റെ തെളിവുകള്‍ ബൊറെനിക്കെ പോലുള്ള തുറമുഖ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നെങ്കിലും, ഈ ലിഖിതങ്ങള്‍ ഭാരത വ്യാപാരികള്‍ താത്കാലിക നാവികര്‍ മാത്രമല്ലെന്ന് തെളിയിച്ചുന്നുവെന്ന് സ്‌ട്രോച്ച് പറഞ്ഞു.
കിരീടം എന്നര്‍ത്ഥം വരുന്ന സികായ് എന്ന പേരും നേതാവ് എന്നര്‍ത്ഥം വരുന്ന പേരും സൂചിപ്പിക്കുന്നത് അക്കാലത്തെ നേതൃസംവിധാനത്തെ പ്രതിപാദിക്കുന്നു.
















