തൃശൂര്‍: കണ്ണാറ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു.ആല്‍പ്പാറ, ശാന്തിനഗര്‍, റോസ് ഗാര്‍ഡന്‍ സ്വദേശി ചീരന്‍ വീട്ടില്‍ അജി (42) ആണ് മരിച്ചത്.
കുളിക്കുന്നതിനിടെ കാല്‍ വഴുതിയാണ് വെള്ളച്ചാട്ടത്തില്‍ വീണത്.വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
തൃശൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റും സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
















