കൊല്ലം: ഇരവിപുരത്ത് സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇളയ സഹോദരന്റെ അടിയേറ്റ് മൂത്ത സഹോദരന്‍ മരിച്ചു.
അനിലാണ് (46) മരിച്ചത്.ഇളയ സഹോദരന്‍ കെനിലിന്റെ അടിയേറ്റാണ് മരണം. രണ്ടുപേര്‍ക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയില്‍ കഴിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.
ഇവരുടെ വീട്ടില്‍ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് കെനില്‍, അനിലിനെ തടിക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചത്. അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.
















